ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ചൈനീസ് റെഫ്രിജറേറ്റർ, ടിവി നിർമാതാക്കളായ ഹെയർ അപ്ലയൻസസ് (Haier Appliances). മാതൃകമ്പനിയിൽ നിന്ന് ഹെയർ ഇന്ത്യയ്ക്ക് (Haier India) 1000 കോടി രൂപ ക്യാപിറ്റൽ ഉൾക്കൊള്ളുന്നതിനായി കേന്ദ്ര സർക്കാറിനു കീഴിലുള്ള ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനു (DPIIT) കീഴിലെ പ്രസ് നോട്ട് 3 നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് കമ്പനി. ഹെയർ ഇന്ത്യയുടെ ഏറ്റവും ഒടുവിൽ ഫയൽ ചെയ്ത റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Haier Appliances, Haier India

ഈ മൂലധന നിക്ഷേപം ദക്ഷിണേന്ത്യയിൽ മൂന്നാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടിയാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ, ഹെയർ ഇതിനകം വിപണിമൂല്യത്തിൽ വേൾപ്പൂൾ ഇന്ത്യയെ (Whirlpool India) മറികടന്ന്, രാജ്യത്തെ മൂന്നാമത്തെ വലിയ ഉപഭോക്തൃ ഇലക്ട്രോണിക് കമ്പനിയായി മാറിയിട്ടുണ്ട്. അതേസമയം, ഹെയർ ഇന്ത്യയിലെ ബിസിനസിൽ 49% ഓഹരി ഭാരതി ഗ്രൂപ്പിന് വിൽക്കുന്നതിനായി ചർച്ചകൾ നടക്കുന്നതായും ചറിപ്പോർട്ടുണ്ട്.

Haier Appliances has filed under Press Note 3 to receive ₹1000 crore capital from its parent company for expansion, potentially to build a third manufacturing plant in India.

Share.

Comments are closed.

Exit mobile version