
സ്റ്റോക്കിൽ വൻ വർധനയുമായി ഇതിഹാസ ധനനിക്ഷേപകൻ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്ത്‌വേ (Berkshire Hathaway).
നിലവിൽ ബെർക്ക്‌ഷെയറിന്റെ മൊത്തം മൂല്യം $1.08 ട്രില്യൺ ആണ്. ഇതോടെ ബഫറ്റിന്റെ ആസ്തിയിൽ ആറ് ബില്യൺ ഡോളറിന്റെ വർധനയുണ്ടായതായി ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു.
155 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നനായ ആറാമത്തെ വ്യക്തിയായും വാറൻ ബഫറ്റ് മാറി. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേക്കാൾ 225 ബില്യൺ ഡോളർ കുറവാണ് ബഫറ്റിന്റെ ആസ്തി.
ബെർക്ക്‌ഷെയർ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി ഓഹരി ഉടമകൾക്ക് എഴുതിയ വാർഷിക കത്തിൽ ബഫറ്റ് പറഞ്ഞു. കമ്പനി ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തിയതിന് ഗൈക്കോയുടെ സിഇഒ ടോഡ് കോംബ്സിനെയും അദ്ദേഹം പ്രശംസിച്ചു.
2023ൽ 7,700 ജോലികൾ വെട്ടിക്കുറച്ചതിനു പുറമേ 2,300ൽ അധികം ജോലികൾ വെട്ടിക്കുറച്ചതിനുശേഷവും ഗൈക്കോയുടെ അണ്ടർറൈറ്റിംഗിൽ നിന്നുള്ള ലാഭം 2024ൽ ഇരട്ടിയിലധികമായി വർദ്ധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 94 വയസ്സുള്ള താൻ കൂടുതൽ കാലം സിഇഒ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
Berkshire Hathaway’s stock hit an all-time high, boosting Warren Buffett’s wealth by $6 billion. With record earnings and cash reserves soaring to $334 billion, Berkshire’s market value crossed $1 trillion.