ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗതാഗത സംവിധാനം അവസാനഘട്ട പരീക്ഷണത്തിൽ. വിമാനത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ് പോഡുകളിൽ ബംഗ്ലുരുവിൽ നിന്ന് ചൈന്നെയിലെത്താൻ അര മണിക്കൂറിൽ താഴെ മതിയാകും. നിലവിൽ വിമാനത്തിൽ ഒരുമണിക്കൂറിലധികം സമയം വേണം ബംഗ്ലുരു ചെന്നൈ യാത്രയ്ക്ക്. IIT മദ്രാസ് ക്യാംപസിലാണ് ഇന്ത്യയുടെ ഹൈപ്പർലൂപ് പരീക്ഷിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഫണ്ടിംഗിലും മേൽനോട്ടത്തിലുമാണ് ഹൈപ്പർലൂപ് ഒരുങ്ങുന്നത്.
മർദ്ദം കുറച്ച് വായുശൂന്യമായ കുഴലിലൂടെ യാത്രക്കാരെ വഹിച്ച വാഹനം അതിവേഗതയിൽ സഞ്ചരിക്കാൻ സാധ്യമാക്കുന്നതാണ് ഹൈപ്പർലൂപ്പിന്റെ ടെക്നോളജി. വായുവുമായോ, പ്രതലവുമായോ ഘർഷണം കുറവായതിനാൽ മറ്റേത് വാഹനങ്ങളേക്കാളും അതിവേഗം കൈവരിക്കാനാകും എന്നതാണ് ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിയുടെ പ്രത്യേകത. മണിക്കൂറിൽ 1000 കിലോമീറ്ററിനും മുകളിൽ ഹൈപ്പർലൂപ് പോഡുകൾക്ക് സഞ്ചരിക്കാനാകും. ട്യൂബിനുള്ളിൽ നിലംതൊടാതെ പൊങ്ങി നിൽക്കുന്ന പേടകം ഇലക്ട്രോ മാഗ്നെറ്റിക് സംവിധാനത്തിൽ അതിവേഗതയിൽ മുന്നോട്ട് കുതിക്കും. അതുകൊണ്ടാണ് അസാധാരണ
ഗവൺമെന്റ്-അക്കാഡമിയ സഹകരണത്തിൽ ഭാവി ഗതാഗത മാർഗ്ഗങ്ങളിൽ നവീന മാർഗ്ഗങ്ങൾ തുറക്കുകയാണെന്ന്, ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗവേഷണ വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് കേന്ദ്ര റെയിൽവേനൃമന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 422 മീറ്റർ നീളമുള്ള പരീക്ഷണത്തട്ടിലാണ് ഇപ്പോൾ ആദ്യ ഹൈപ്പർലൂപ് സജ്ജമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളർ വീതമുള്ള ( ഏകദേശം 8 കോടി 70 ലക്ഷം രൂപ) രണ്ട് ഗ്രാന്റുകളാണ് ഐ.ഐ.ടി മദ്രാസിന് റയിൽവേ ഹൈപ്പർലൂപ് സജ്ജമാക്കാൻ നൽകിയത്. പ്രൊജക്റ്റിന്റെ അടുത്തഘട്ടത്തിലേക്ക് വീണ്ടും 1 മില്യൺ ഡോളർ കൂടി റെയിൽവേ ഐ.ഐ.ടി മദ്രാസിന് നൽകും.
ഹൈപ്പർലൂപ്പ് പോഡുകൾ ദീർഘദൂരമുള്ള ട്രാക്കിൽ നിരവധി ഗതാഗത പരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമേ കൊമേഴ്സ്യൽ ഓപ്പറേഷന് റെയിൽവേ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ആളുകളെ വഹിച്ചുള്ള പരീക്ഷണ ഓട്ടത്തിനായി 50 കിലോമീറ്ററോളം നീളമുള്ള ഹൈപ്പർലൂപ് ട്രാക്ക് നിർമ്മിക്കുകയാണ് അടുത്തഘട്ടമെന്നും മന്ത്രി വ്യക്തമാക്കി. ഇത് ലോകത്തെ ഏറ്റവും വലിയ ഹൈപ്പർലൂപ് ട്രാക്കാകും ഇത്.
വിമാനത്തിന്റെ ഇരട്ടി വേഗത കൈവരിക്കാമെന്നതും, ഉയർന്ന ഇന്ധനക്ഷമതയും, 24 മണിക്കൂറിലേക്കുള്ള ഇന്ധനം സൂക്ഷിക്കാമെന്നതും ഹൈപ്പർലൂപ്പിനെ നാളത്തെ ഏറ്റവും ജനകീയമായ ഗതാഗത സംവിധാനമാക്കും എന്നതാണ് വിലയിരുത്തൽ.
IIT Madras, with support from the Ministry of Railways, has built India’s first Hyperloop test track, aiming for futuristic high-speed transport at over 1,000 km/h.