ഏറ്റവും സമ്പന്നനായ 'സൂപ്പർ ഹീറോ| Black Panther's cinematic net-worth

ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ ആണ്. എന്നാൽ സിനിമാറ്റിക് യൂനിവേഴ്സിൽ ഇവരേക്കാളും ധനികരായ നിരവധി സൂപ്പർ ഹീറോസ് ഉണ്ട്. സൂപ്പർ ഹീറോ യൂനിവേഴ്സിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഡിസിയുവും (DC Universe) എംസിയുവും (Marvel Cinematic Universe). ഡിസിയിലെ ബാറ്റ്മാനും അക്വാമാനും മാർവൽവേഴ്‌സിലെ അയൺമാനും പ്രൊഫസർ എക്സുമെല്ലാം അതിസമ്പന്നരായ സൂപ്പർ ഹീറോകളാണ്. എന്നാൽ ഈ സൂപ്പർ ഹീറോസിൽ തന്നെ അതിസമ്പന്നൻ ഇവരാരുമല്ല-സാങ്കൽപിക രാജ്യമായ വകണ്ടയിലെ (Wakanda ) രാജാവ് ടി’ചല്ല അഥവാ ബ്ലാക്ക് പാന്തർ (Black Panther) ആണ്. 500 ബില്യൺ ഡോളർ മുതൽ 90 ട്രില്യൺ ഡോളർ വരെയാണ് ബ്ലാക്ക് പാന്തറിന്റെ ‘സാങ്കല്പിക ആസ്തി’ എന്ന് കണക്കാക്കപ്പെടുന്നു!

ഒരു സൂപ്പർഹീറോ എത്ര സമ്പന്നനാണെന്ന് തീരുമാനിക്കുന്നത് ഏത് എഴുത്തുകാരൻ തന്റെ കഥ ഏത് ഫോർമാറ്റിൽ പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഈ കണക്ക് പ്രകാരം ബ്രൂസ് വെയ്‌ൻ അഥവാ ബാറ്റ്മാന്റെ ആസ്തി ഏകദേശം 1 മില്യൺ ഡോളർ മുതൽ 80 ബില്യൺ ഡോളർ വരെയാണ്. എന്നാൽ ഒരു കഥാപാത്രത്തിന്റെ ഏറ്റവും പുതിയതോ ജനപ്രിയമോ ആയ ചിത്രീകരണത്തിന്റെ ആസ്തി നോക്കുമ്പോൾ സമ്പത്തിന്റെ കാര്യത്തിൽ ബ്ലാക്ക് പാന്തറിനെ വെല്ലാൻ മറ്റാരുമില്ല എന്നു വരുന്നു.

മാർവൽ സിനിമാറ്റിക് യൂനിവേഴ്സ് പ്രകാരം മനുഷ്യന് അറിയാവുന്ന ഏറ്റവും വിലയേറിയ ലോഹമായ വൈബ്രേനിയത്തിന്റെ മുഴുവൻ ശേഖരവും കൈവശം വച്ചിരിക്കുന്ന വകണ്ടയുടെ ഭരണാധികാരിയാണ് ടി’ചല്ല അഥവാ ബ്ലാക്ക് പാന്തർ.എംഎസ്എൻ ഈ സാങ്കൽപിക സമ്പത്ത് കണക്കുകൂട്ടിയപ്പോൾ അതിന്റെ മൂല്യം 500 ബില്യൺ ഡോളറിനു മുകളിൽ വരും എന്ന് കണക്കാക്കുന്നു.

എംഎസ്എൻ കണക്കു പ്രകാരം 2024ൽ സ്റ്റാർക്കിന്റെ ആസ്തി 12.4 ബില്യൺ ഡോളർ, പ്രൊഫസർ എക്‌സിന്റെ ആസ്തി 3.5 ബില്യൺ ഡോളർ എന്നിങ്ങനെയാണ്. ചില കോമിക് പുസ്തകങ്ങളിൽ ടി’ചല്ലയുടെ ആസ്തി 90 ട്രില്യൺ ഡോളറാണെന്നു വരെ കണക്കാക്കപ്പെടുന്നു. അസംബന്ധ ചിന്തയാണെങ്കിലും ഈ സമ്പത്ത് ഏതാണ്ട് മുഴുവൻ ലോകരാജ്യങ്ങളുടേയും മൊത്ത ആസ്തിയോളം വരും.

Black Panther, aka T’Challa, is the richest superhero, with a net worth between $500 billion and $90 trillion. Batman, Iron Man, and Professor X also rank among the wealthiest in DC and Marvel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version