ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി യുഎഇ. ‘ഇത്തിഹാദ് സാറ്റ്’ (Etihad-SAT) എന്ന രാജ്യത്തിന്റെ ഏറ്റവും പുതിയ ഉപഗ്രഹ പദ്ധതി മാർച്ചിൽ വിക്ഷേപിക്കും. കാലാവസ്ഥാ ഇമേജിംഗ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളുള്ള ഉപഗ്രഹത്തിന്റെ നിർമാണം പൂർത്തിയായതായും അടുത്ത മാസം വിക്ഷേപണം നടത്തുമെന്നും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായി ചേർന്നാണ് സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഉപഗ്രഹം വികസിപ്പിച്ചത്. ബഹിരാകാശ മേഖലയിലെ അഭിലാഷങ്ങൾക്ക് അതിരുകളില്ല.

ബഹിരാകാശ രംഗത്ത് യുഎഇയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്താനും അറിവും നവീകരണവും കൊണ്ട് മാനവികതയ്ക്ക് ശോഭനമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ദുബായ് കിരീടാവകാശി കൂട്ടിച്ചേർത്തു.

Sheikh Hamdan announces the completion of the Etihad-SAT project, set for launch in March 2025. The UAE-developed satellite features advanced SAR technology for earth observation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version