'രത്തൻ ടാറ്റ റോഡുമായി' തെലങ്കാന

ഇതിഹാസ വ്യവസായി രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിൽ റോഡ് നിർമിക്കാൻ തെലങ്കാന. ഔട്ടർ റിംഗ് റോഡിലെ (ORR) രവിര്യാലിലെ ടാറ്റ ഇന്റർചേഞ്ചിനേയും അമാംഗലിലെ റീജിയണൽ റിംഗ് റോഡിനെയും (RRR) ബന്ധിപ്പിക്കുന്ന ലിങ്കായാണ് രത്തൻ ടാറ്റ റോഡ് എന്ന പേരിൽ തെലങ്കാന സർക്കാർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന്റെ നിർമാണം പ്രഖ്യാപിച്ചത്. 41.5 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്കായി ₹4,030 കോടി ചിലവ് പ്രതീക്ഷിക്കുന്നു.

രംഗറെഡ്ഡി ജില്ലയിലെ 14 ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന റോഡ് മഹേശ്വരം, ഇബ്രാഹിംപട്ടണം, കണ്ടുകൂർ, യാചാരം, കട്തൽ, അമാംഗൽ എന്നീ പ്രദേശങ്ങളിലാണ് വരിക. രണ്ട് ഘട്ടങ്ങളിലായാണ് റോഡ് നിർമാണ പദ്ധതി. 1,665 കോടി രൂപ ചിലവിലാണ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. രവീര്യാൽ, ടാറ്റ ഇന്റർചേഞ്ച് മുതൽ മീർഖാൻപേട്ട് വരെയുള്ള 19.2 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുക. 2,365 കോടി രൂപ ചിലവിൽ മീർഖാൻപേട്ട് മുതൽ അമംഗൽ വരെയുള്ള 22.3 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ വരിക. ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (HMDA), ഹൈദരാബാദ് ഗ്രോത്ത് കോറിഡോർ ലിമിറ്റഡ് (HGCL) എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുക.

100 മീറ്റർ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേ ആയി രൂപകൽപന ചെയ്തിരിക്കുന്ന രത്തൻ ടാറ്റ റോഡിൽ 3+3 ആറ്-വരി പ്രധാന കാരിയേജ് വേ ഉണ്ടായിരിക്കും. ഭാവിയിൽ എട്ട്-വരി പാതയായി വികസിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പദ്ധതിയിലുണ്ട്. സർവീസ് റോഡുകൾ, ഗ്രീൻബെൽറ്റ്, സൈക്കിൾ ട്രാക്കുകൾ, ഫുട്പാത്തുകൾ, ഇരുവശത്തുമുള്ള യൂട്ടിലിറ്റി ഇടനാഴി എന്നിവയും പുതിയ റോഡിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടും.

Telangana to build the ₹4,030 crore Ratan Tata Road, a 41.5-km Greenfield Radial Road connecting ORR at Raviryal to RRR at Amangal, enhancing regional connectivity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version