കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ടെസ്ല സ്ഥാപകനും ട്രംപ് ക്യാബിനറ്റ് അംഗവുമായ ഇലോൺ മസ്ക്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള അത്താഴ വിരുന്നിൽ ഇലോൺ മസ്ക് എത്തിയത് തന്റെ മൂന്നു കുട്ടികളുടെ മാതാവായ ശിവോൺ സിലിസിനൊപ്പം ആയിരുന്നു. പൊതുചടങ്ങുകളിൽ അധികം ഒരുമിച്ചു പ്രത്യക്ഷപ്പെടാത്ത ഇരുവരും ട്രംപിന്റെ അത്താഴ വിരുന്നിൽ എത്തിയത് സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്ത ആളാണ് ശിവോൺ സിലിസ്. നിലവിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് എന്ന ബ്രെയിൻ ടെക്നോളജി കമ്പനിയുടെ പ്രൊജക്റ്റ് ഡയറക്ടറാണ് ശിവോൺ. കാനഡയിലെ ഒൻടോറിയോയിൽ ജനിച്ച ശിവോണിന്റെ അമ്മ ഇന്ത്യൻ വംശജയും അച്ഛൻ കനേഡിയനുമാണ്. യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ്, ഫിലോസഫി ബിരുദങ്ങൾ നേടിയ ശിവോൺ ഐബിഎമ്മിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അവർ എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്തു. 2017ലാണ് ശിവോൺ ന്യൂറാലിങ്കിൽ എത്തിയത്.

ഇരട്ടക്കുട്ടികൾ അടക്കം മൂന്ന് കുട്ടികളാണ് ശിവോൺ സിലിസിൽ ഇലോൺ മസ്കിനുള്ളത്. വിട്രോ ഫെർട്ടിലൈസേഷനിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സിലിസും മസ്കുമായുള്ള ബന്ധം പ്രൊഫഷനൽ ബന്ധം മാത്രമാണെന്നും ഇരുവരും തമ്മിൽ ജീവിതപങ്കാളി എന്ന നിലയിലോ ലൈംഗികബന്ധമോ ഇല്ല എന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ട്.

എന്നാൽ ഇരുവരും തമ്മിൽ വ്യക്തിബന്ധം ഉണ്ട് എന്നും ട്രംപിന്റെ വിരുന്നിൽ ഇവർ പങ്കെടുത്ത ചിത്രങ്ങൾ ഈ വ്യക്തിബന്ധത്തിനു തെളിവാണെന്നും നെറ്റിസൺസ് വിലയിരുത്തുന്നു.

Shivon Zilis, Neuralink executive and AI expert, embraces her Indian heritage while shaping the future of AI and technology. Learn about her journey and impact.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version