ഇലക്ട്രിക് ത്രീവീലറുകൾക്ക് വേണ്ടി മാത്രമായി പ്രത്യേക ബ്രാൻഡുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. ബജാജ് ഗോഗോ (Bajaj GoGo) എന്ന പേരിലാണ് കമ്പനി ഇനിമുതൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ വിപണിയിലെത്തിക്കുക. 251 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് സവിശേഷതയുമായാണ് ബജാജ് ഗോഗോ എത്തുന്നത്. P5009, P5012, P7012 എന്നിങ്ങനെ മൂന്ന് പാസഞ്ചർ വേരിയന്റുകളാണ് ഗോഗോയ്ക്ക് ഉള്ളത്. 3,26,797 രൂപ മുതൽ 3,83,004 വരെയാണ് ഇ-ത്രീവീലറുകളുടെ ഡൽഹി എക്സ് ഷോറൂം വില. രാജ്യമെങ്ങുമുള്ള ബജോ ഓട്ടോ ഡീലർമാർ വഴി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ടു-സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ, ഓട്ടോ ഹസാർഡ്, ആന്റി-റോൾ ഡിറ്റക്ഷൻ, ശക്തമായ എൽഇഡി ലൈറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയാണ് ബജാജ് ഗോഗോ ത്രീ-വീലറിന്റെ സവിശേഷതകൾ. പ്രീമിയം മോഡലിൽ പ്രീമിയം ടെക്പാക് എന്ന സവിശേഷ ഫീച്ചറും ഗോഗോയിലുണ്ട്. ഈ മോഡലിൽ റിമോട്ട് ഇമ്മൊബിലൈസേഷൻ, റിവേർസ് അസിസ്റ്റ് തുടങ്ങിയ സ്പെക്സും ഉണ്ട്. ഗോഗോയിലെ 9 kWh മുതൽ 12 kWh വരെയുള്ള ബാറ്ററിക്ക് അഞ്ചു വർഷം വരെ കമ്പനി വാറന്റി നൽകുന്നു.
Bajaj introduces the GoGo electric three-wheeler range with a two-speed automated transmission, advanced safety features, and up to 251 km range. Cargo variants coming soon.