ഭാവി സുസ്ഥിരമാക്കുക എന്നതാണ് പ്രമുഖ ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ ഇപ്പോഴത്തെ പ്രധാന ടാഗ് ലൈൻ. സുസ്ഥിരതയ്ക്ക് വേണ്ടി വൈദ്യുതിയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ഈ കമ്പനികൾക്ക് അറിയാം. ഈ അറിവിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയാണ് ലോകോത്തര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവും ടൊയോട്ടയും. 2028ഓടെ ഇരു കമ്പനികളും ചേർന്ന് ആദ്യ സീരീസ്-പ്രൊഡക്ഷൻ ഹൈഡ്രജൻ കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇലക്ട്രിക് വാഹനവിപണിയെ തന്നെ ഇല്ലാതാക്കാവുന്ന സഹകരണം എന്നാണ് ഇരു കമ്പനികളുടേയും പാർട്ണർഷിപ്പിനെ ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും ടൊയോട്ടയും ഹൈഡ്രജൻ ഇന്ധനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബിഎംഡബ്ല്യു iX5 ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV) ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന പ്രോട്ടോടൈപ്പ്. ലോകമെങ്ങും ഈ മോഡൽ നിലവിൽ പരീക്ഷിക്കപ്പെടുകയും പ്രതീക്ഷിച്ച ഫലം നേടുകയും ചെയ്തു.
മൂന്നോ നാലോ മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനുള്ള ശേഷി, ഒറ്റ ചാർജിൽ 1600 കിലോമീറ്റർ (300 മൈൽ) വരെ റേഞ്ച്, സ്‌പോർട്‌സ് കാറിന് യോജിച്ച പ്രകടനങ്ങളായ 401 എച്ച്‌പി, 6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കൽ എന്നിങ്ങനെ മാജിക്കൽ പ്രകടനമാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്. ടൊയോട്ടയാകട്ടെ പിക്ക്-അപ്പ് ട്രക്കായ ഹിലക്സിലൂടെ ഹൈഡ്രജൻ ഫ്യുവൽ സെൽ രംഗത്തെ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നു. പ്രദർശന ഘട്ടവും കടന്ന് വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ ഹൈഡ്രജൻ ട്രക്കായി മാറാനുള്ള ശ്രമത്തിലാണ് ഹിലക്സ്.
ബിഎംഡബ്ല്യുവിൽ നിന്നും ടൊയോട്ടയിൽ നിന്നുമുള്ള മികച്ച സവിശേഷതകൾ സംയോജിപ്പിച്ചാണ് പുതിയ ഹൈഡ്രജൻ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വരിക. 6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കി.മീ/മണിക്കൂർ വേഗത, 401 എച്ച്പി പവർ, ബിഎംഡബ്ല്യു സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇലക്ട്രിക് മോട്ടോറുള്ള ഹൈഡ്രജൻ ഇന്ധന സെൽ, 500 കിലോമീറ്റർ വരെ റേഞ്ച് എന്നിങ്ങനെ ബിഎംഡബ്ല്യുവിനു ടൊയോട്ടയിൽ ഉണ്ടാകാൻ പോകുന്ന പുതിയ iX5ന്റെ സവിശേഷതകൾ നീളുന്നു.
BMW and Toyota announce the first series-production hydrogen car by 2028, aiming to revolutionize sustainability with the BMW iX5 FCEV and Toyota Hilux.