കേരളത്തിലെ വ്യാവസായിക-സ്റ്റാർട്ടപ്പ് വളർച്ചയെക്കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്തിന് കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME) അനിവാര്യമാണെന്നും അവ വെറും കടലാസ്സിൽ ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം സംബന്ധിച്ച ലേഖനം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചാണ് തരൂരിന്റെ മലക്കംമറിച്ചിൽ. സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് രംഗം നിരാശാജനകമാണെന്നും വ്യാവസായിക വളർച്ച കേരളം അവകാശപ്പെടുന്നത് പോലെ പ്രതീക്ഷ നൽകുന്നതല്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിൽ 42,000ത്തിലധികം എംഎസ്എംഇകൾ അടച്ചുപൂട്ടിയതായും അതിൻ്റെ ഫലമായി കുറഞ്ഞത് 1,03,764 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനത്തിൽ പറയുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ലേഖനം അടിസ്ഥാനരഹിതമാണെന്നും ഇതു സംബന്ധിച്ച് ഫെബ്രുവരി 10ന് നിയമസഭയിൽ വിശദമായ മറുപടി നൽകിയതാണെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു.

കേരളത്തിൻ്റെ വ്യാവസായിക വളർച്ചയെക്കുറിച്ചുള്ള തരൂരിൻ്റെ സമീപകാല പരാമർശം കോൺഗ്രസ്സിനുള്ളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ കേരളത്തിലെ പിണറായി സർക്കാരിന്റെ വ്യാവസായിക നയത്തെ പ്രശംസിച്ച് ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനമാണ് സംസ്ഥാന ഘടകത്തെ ചൊടിപ്പിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി കോൺഗ്രസ് നേതൃത്വം ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കേരളത്തിലെ നേതാക്കളുമായി പ്രത്യേക സെഷൻ നടത്തിയതിനു പിന്നാലെയാണ് തരൂരിന്റെ കേരള അനുകൂല നിലപാടിൽ നിന്നും മലക്കംമറിഞ്ഞുള്ള പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 

Congress MP Shashi Tharoor criticizes Kerala’s industrial and startup growth, citing MSME closures. Industries Minister P. Rajeev rebuts the claims. Read more.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version