മഹാകുംഭമേളയോടനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ വർധനയിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ചരക്കു സേവന നികുതി (GST) കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ച് ഉത്തർ പ്രദേശ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ₹1,000 കോടിയിലധികം വർധനയാണ് യുപി ജിഎസ്ടി കളക്ഷനിൽ നേടിയത്. ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 11, 14 ശതമാനം ജിഎസ്ടി വളർച്ചാ നിരക്കാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. 2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ജിഎസ്ടി പിരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് യുപി.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ജനുവരി 13മുതൽ ഫെബ്രുവരി 26 വരേയാണ് മഹാകുംഭമേള നടന്നത്. കുംഭമേളയിൽ ആകെ 65 കോടി ജനങ്ങൾ പങ്കെടുത്തതായി യുപി ഗവൺമെന്റ് അവകാശപ്പെട്ടിരുന്നു. മേള സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നേട്ടങ്ങളാണ് കൊണ്ടുവന്നത്. കുംഭമേളയിലൂടെ ഏകദേശം 3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായതായി ഉത്തർ പ്രദേശ് ഗവൺമെന്റ് പറഞ്ഞിരുന്നു.
The Mahakumbh festival in Uttar Pradesh has significantly boosted the state’s economy, driving GST collections up by ₹1,000 crore and creating millions of jobs. Learn how this religious event has fueled economic growth.