ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാണ സ്റ്റാർട്ടപ്പ് ഒല ഇലക്ട്രിക്കിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. നഷ്ടം കുറയ്ക്കുന്നതിനായി 1000ത്തിലധികം സ്ഥിരം ജീവനക്കാരേയും കരാർ തൊഴിലാളികളേയും പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒല ഇലക്ട്രിക്കിൽ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സംഭരണം, കസ്റ്റമർ റിലേഷൻസ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് ഒല പിരിച്ചുവിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. 2024 മാര്‍ച്ചിൽ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഇപ്പോൾ ഒരുങ്ങുന്നത്.

ഭവീഷ് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഒല ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഫ്രണ്ട്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ച് ഓട്ടോമേറ്റ് ചെയ്തിരുന്നു. ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കി പിരിച്ചുവിടൽ പദ്ധതികൾ കാലക്രമേണ ക്രമീകരിക്കുമെന്ന് പേര് കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിലവുകൾ കുറയ്ക്കുന്നതിനായി കമ്പനി ലോജിസ്റ്റിക്സും ഡെലിവറി തന്ത്രവും നവീകരിക്കുന്നതിനാൽ ഒലയുടെ ഷോറൂമുകളിലെയും സർവീസ് സെന്ററുകളിലെയും ഫ്രണ്ട്-എൻഡ് സെയിൽസ്, സർവീസ്, വെയർഹൗസ് ജീവനക്കാരേയും പിരിച്ചുവിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Ola Electric is reportedly planning to lay off over 1,000 employees across departments to cut losses. The company has not officially confirmed the layoffs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version