India’s First Hydrogen Train Rolls Out Soon!

ഡീസലിൽ നിന്നും ഇലക്ട്രിക് ട്രെയിനുകളിലേക്കുള്ള മാറ്റത്തിന് ശേഷം പുതിയ മാറ്റത്തിന് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ട്രെയിനുകൾ രാജ്യത്ത് ഉടൻ പ്രവർത്തനം ആരംഭിക്കും. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നിർമാണത്തിനു പിന്നിൽ. ഗ്രീൻ ട്രാൻസ്പോർട്ടേഷൻ സാങ്കേതികവിദ്യയിൽ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും.

2023-24 സാമ്പത്തിക വർഷത്തിൽ 35 ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിനുകൾ വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം 2800 കോടി രൂപയാണ് അനുവദിച്ചത്. ഡൽഹി ഡിവിഷനാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ അനുവദിച്ചത് എന്നാണ് റിപ്പോർട്ട്. 1200 എച്ച്പി ശേഷിയുള്ള എഞ്ചിനാണ് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിന്റെ സവിശേഷത. മിക്ക രാജ്യങ്ങളിലും 500-600 എച്ച്പി ശേഷിയുള്ള ഹൈഡ്രജൻ ട്രെയിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈഡ്രജൻ ട്രെയിൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.

ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിനുകൾക്കായുള്ള ഫ്ലാഗ്ഷിപ്പ് പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നതായി ജനിവരിയിൽ ഐസിഎഫ് ജനറൽ മാനേജർ അറിയിച്ചിരുന്നു. മാർച്ച് 25ഓടെ ഇതിലെ ആദ്യ സെറ്റ് പുറത്തിറക്കും എന്നായിരുന്നു ഐസിഎഫ് ജനറൽ മാനേജർ അന്ന് പറഞ്ഞത്.

Indian Railways is set to launch its first hydrogen-powered train, the world’s most powerful at 1,200 HP, on the Jind-Sonipat route. A step towards zero-carbon rail transport.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version