വിനിമയ നിരക്കിൽ യുഎഇ ദിർഹം രൂപയ്ക്കെതിരെ ശക്തി പ്രാപിച്ചതിനാൽ എമിറേറ്റ്സിലെ ഭക്ഷ്യോത്പന്നങ്ങൾ അടക്കം ഉള്ളവയ്ക്ക് വില കുറയുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയെ അടക്കം രൂപയുടെ വിലയിടിവ് അനുകൂലമായി ബാധിക്കുന്നതോടെ ഉത്പന്നങ്ങളുടെ വിലയിൽ 15 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 24 രൂപയിലെത്തി. xe.com കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഇന്ത്യൻ കറൻസി ദിർഹത്തിനെതിരെ 22.5 ൽ നിന്ന് ഏകദേശം 24 ആയി ആണ് കുറഞ്ഞിരിക്കുന്നത്. ഇന്ത്യൻ രൂപ ദുർബലമായതിനാൽ യുഎയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ലഭ്യത കൂടിയതും യുഎഇയിലെ ഇന്ത്യൻ ഇറക്കുമതികൾക്ക് അനുകൂലമാണ്. ഇതും ഉത്പന്നങ്ങളുടെ വില കുറയാൻ സഹായിക്കും.
The UAE dirham’s rise against the Indian rupee makes Indian imports more affordable, reducing inflation. Experts predict a 15% drop in food prices as trade between the two nations grows.