ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എട്ട് കോടി രൂപ (ഒരു മില്യൺ ഡോളർ) സമ്മാനം നേടി മലയാളി. ബർദുബായിൽ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രസാദ് ശിവദാസനെയാണ് ഭാഗ്യം തേടിയെത്തിയത്. മില്ലേനിയം മില്യണെയർ സീരീസ് 492 ജാക്പോട്ടിൽ ഒൻപത് സഹപ്രവർത്തകർക്കൊപ്പം എടുത്ത ടിക്കറ്റാണ് പ്രസാദിന് ഭാഗ്യം കൊണ്ടുവന്നത്. ഓൺലൈൻ വഴി എടുത്ത 3793 എന്ന ടിക്കറ്റിനാണ് സമ്മാനം.
കഴിഞ്ഞ 20 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് ഏഴ് വർഷത്തോളമായി സുഹൃത്തുക്കളുമായി ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസാദ് പറഞ്ഞു. 1999ൽ ഒരു മില്യൺ ഡോളറിന്റെ മില്ലേനിയം പ്രൊമോഷൻ ആരംഭിച്ചതിനു ശേഷം ഒന്നാം സമ്മാനം നേടുന്ന 246ാമത് ഇന്ത്യക്കാരനാണ് പ്രസാദ്.
ഇതോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പുകളിൽ രണ്ട് ഇന്ത്യക്കാർക്ക് ആഢംബര കാറും ആഢംബര ബൈക്കും സമ്മാനമായി ലഭിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന ഷാഹുൽ ഹമീദിനാണ് BMW M850i Gran Coupe കാർ ലഭിച്ചത്. നറുക്കെടുപ്പിൽ ദുബായിൽ ജോലി ചെയ്യുന്ന കമാൽ തഹ്സീൽ ഷാക്കൂർ Indian Scout Bobber Limited Plus Tech ബൈക്ക് സ്വന്തമാക്കി.
Indian expat Prasad Sivadasan and his colleagues won $1 million in the Dubai Duty Free Millennium Millionaire draw. Other Indian winners took home a BMW and a motorbike.