സ്വപ്നങ്ങൾ പിന്തുടരുന്നതിൽ സ്വന്തം കുടുംബത്തിൽ നിന്നു പോലും എതിർപ്പുകൾ നേരിടേണ്ടി വന്ന വനിതയാണ് കബിത സിങ്. എന്നാൽ എല്ലാ എതിർപ്പുകളേയും മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരെ അംഗീകാരത്തിനു പാത്രമായ പ്രചോദന ജീവിതമാണ് കവിതയുടേത്. വീട്ടുജോലികളുമായി ഒതുങ്ങിയ അവർ പാചക യൂട്യൂബ് ചാനൽ ആരംഭിച്ചതോടെയാണ് ആദ്യ വഴിത്തിരിവ്. ഇപ്പോൾ സെലിബ്രിറ്റി മാസ്റ്റർ ഷെഫിലൂടെ വീണ്ടും വാർത്തയിൽ നിറയുകയാണ് കബിത.

യൂട്യൂബ് ചാനൽ തുടങ്ങുന്ന ഘട്ടത്തിൽ അടക്കം കുടുംബത്തിൽ നിന്നും കബിതയ്ക്ക് എതിർപ്പ് നേരിടേണ്ടി വന്നു. എന്നാൽ ഇന്ന് ദശലക്ഷക്കണക്കിന് ഫോളോവേർസാണ് Kabita’s Kitchen യൂട്യൂബ് ചാനലിനുള്ളത്. പാചകത്തിൽ കബിതയ്ക്ക് ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കബിത കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് 2014ലാണ് യൂട്യൂബിൽ തന്റെ പാചകക്കുറിപ്പുകൾ പങ്കിടാൻ തുടങ്ങിയത്. ഇന്ത്യൻ വീടുകളിൽ കാണപ്പെടുന്ന ലളിതവും എളുപ്പത്തിൽ ലഭ്യമായതുമായ ചേരുവകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കബിത തുടക്കക്കാർക്ക് അനുയോജ്യമായ പാചകക്കുറിപ്പുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്. അത് കൊണ്ടുതന്നെ കബിതയുടെ ചാനൽ പെട്ടെന്ന് ഹിറ്റായി.

കഴിഞ്ഞ വർഷമാണ് ദേശീയ ക്രിയേറ്റേർസ് അവാർഡിൽ ഫുഡ് കാറ്റഗറിയിലെ മികച്ച ക്രിയേറ്റർക്കുള്ള പുരസ്കാരം കബിതയെ തേടിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയ നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ സന്ദർഭമായിരുന്നു എന്ന് സെലിബ്രിറ്റി മാസ്റ്റർ ഷെഫിൽ പങ്കെടുക്കവേ കബിത പറഞ്ഞു.

Kabita Singh’s inspiring journey from homemaker to YouTube chef and Celebrity MasterChef contestant proves that passion and perseverance can turn dreams into reality.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version