
രാജ്യത്തിന്റെ തലസ്ഥാന നഗരം മാലിന്യ മുക്തമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ഡൽഹിയിൽ പുതുതായി അധികാരത്തിലേറിയ ബിജെപി സർക്കാർ. 2026 മാർച്ചോടെ ഡൽഹിയിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരങ്ങളിലൊന്ന് വൃത്തിയാക്കുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചു. നഗരപ്രാന്ത പ്രദേശത്തെ ഏറ്റവും മലിനമായിരിക്കുന്ന ഭൽസ്വ മാലിന്യക്കൂമ്പാരം വൃത്തിയാക്കുമെന്നാണ് ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയുടെ പുതിയ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ മറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
60 മീറ്റർ (200 അടി) വരെ ഉയരത്തിൽ കുന്നുകൂടിയിട്ടുള്ള മാലിന്യക്കൂമ്പാരമാണ് ഭൽസ്വയിലേത്. ഔദ്യോഗിക രേകകൾ പ്രകാരം ഭൽസ്വയിൽ 4 ദശലക്ഷം ടണ്ണിലധികം മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഭൽസ്വ മാലിന്യക്കൂമ്പാരം 70 ഏക്കറിലായാണ് ഉള്ളത്. ഇതിൽ 25 ഏക്കറോളം ഇടങ്ങളിൽ മാലിന്യ നിർമാർജനം സജീവമാണ്. 2025 അവസാനത്തോടെ കുന്നു കൂടിയ മാലിന്യം അപ്രത്യക്ഷമാക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
മുൻ ഗവൺമെന്റിന്റെ കാലത്തുത്തനെ ഈ പ്രദേശം വൃത്തിയാക്കുന്ന നടപടികൾ ആരംഭിച്ചിരുന്നു. 2019ൽ ആരംഭിച്ച ഈ പ്രവർത്തനം നഗരത്തിൽ നിന്നുള്ള മാലിന്യത്തിന്റെ കുത്തൊഴുക്കോടെ ഏതാണ്ട് നിലച്ചിരുന്നു. 2023ലെ കണക്ക് പ്രകാരം 11000 ടൺ ഖരമാലിന്യമാണ് ഡൽഹി ഒരു ദിവസം പുറന്തള്ളുന്നത്.
The Delhi government has pledged to clear the Bhalswa landfill by March 2026, reclaiming land and improving environmental conditions. Cleanup efforts continue despite daily waste challenges.