ബെംഗളൂരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടെ ശിവശ്രീ സ്കന്ദപ്രസാദിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. ചെന്നൈ സ്വദേശിനിയായ ശിവശ്രീ തഞ്ചാവൂർ ശാസ്ത സർവകലാശാലയിൽ നിന്ന് ബയോഎഞ്ചിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയാണ് കലാരംഗത്തേക്ക് എത്തിയത്. ഇതിനു പുറമേ മദ്രാസ് സർവകലാശാലയിൽ നിന്ന് എംഎ ഭരതനാട്യവും നേടിയിട്ടുണ്ട്. നിലവിൽ ശിവശ്രീ മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് എംഎ സംസ്കൃതം പഠിച്ചുകൊണ്ടിരിക്കുകയാണ്.

കർണാടിക് സംഗീതജ്ഞ എന്ന നിലയിൽ അറിയപ്പെടുന്ന ജയശ്രീ നിരവധി കച്ചേരികൾ നടത്തിയിട്ടുണ്ട്. മുൻപ് ശിവശ്രീയുടെ അത്തരത്തിലുള്ള ഒരു കച്ചേരിയിലെ ദൃശ്യങ്ങളിൽ അവരെ കാണാൻ നടി ശോഭനയെ പോലെയുണ്ട് എന്നതിന്റെ പേരിൽ അവ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഭരതനാട്യം, സിനിമാ സംഗീത രംഗം എന്നിവയിലും ശിവശ്രീ കഴിവ് തെളിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ചെയ്ത ഗാനം ആലപിച്ചാണ് ശിവശ്രീ സിനിമാ സംഗീത ലോകത്ത് ശ്രദ്ധ നേടിയത്.
Carnatic singer Sivasri Skandaprasad tied the knot with BJP MP Tejasvi Surya on March 6, 2024, in an intimate ceremony. Learn more about her life and achievements.