ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേർസ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) സ്റ്റാർട്ടപ്പ് മഹാംകുംഭ് (Startup MahaKumbh) രണ്ടാം എഡിഷന്റെ ഭാഗമാണ് സ്റ്റാർട്ടപ്പ് മഹാരതി ചാലഞ്ച് (Startup Maha Rathi Challenge). ഗവൺമെന്റ് വകുപ്പുകളായ നാഷണൽ സ്റ്റാർട്ടപ്പ് അഡ്വൈസറി കൗൺസിൽ, ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (DPIIT), സ്റ്റാർട്ടപ്പ് ഇന്ത്യ (Startup India) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഇന്ത്യയിലെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മുപ്പത് കോടി രൂപ ഫണ്ടിങ്, വ്യവസായ രംഗത്തെ പ്രമുഖരുടെ മെൻ്റർഷിപ്, നെറ്റ് വർക്കിങ് അവസരങ്ങൾ തുടങ്ങിയവയിലൂടെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
11 പ്രധാന മേഖലകളിലാണ് സ്റ്റാർട്ടപ്പ് മഹാരതി ചാലഞ്ച് പ്രാമുഖ്യം നൽകുന്നത്. എഐ, ഡീപ്ടെക്ക്, ബയോടെക്, ഹെൽത്ത് കെയർ, ഗെയമിങ്, സ്പോർട്സ്, ഫിൻടെക് തുടങ്ങിയവയാണ് ചാലഞ്ച് മുൻഗണന നൽകുക. ഡിപിഐഐടി അവാന ക്യാപിറ്റൽ, ലെറ്റ്സ് വെഞ്ച്വർ, കഡിഇഎം, ഐവിസിഎ, എച്ച്ഡിഎഫ്സി തുടങ്ങിയവയുമായി ചേർന്നാണ് ചാലഞ്ച് നടത്തുന്നത്. ഇന്ത്യയിലെ മുഴുവൻ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയേയും ഒന്നിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ കഴിഞ്ഞ വർഷം 48000ത്തിലധികം സംരംഭകരാണ് പങ്കെടുത്തത്. ഈ വർഷം ഏപ്രിലിലാണ് പരിപാടി.
സ്റ്റാർട്ടപ്പുകൾക്ക് എന്ത്?
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓരോ മേഖല തിരിച്ചുള്ള വ്യാവസായിക വിദഗ്ധരിൽ നിന്നും മെന്റർഷിപ്പിന് സ്റ്റാർട്ടപ്പ് മഹാകുംഭ് അവസരമൊരുക്കുന്നു. ഇതിനു പുറമേ ഗ്രാൻഡ് ജൂറി ഇവന്റിൽ 300ഓളം നിക്ഷേപകരുമായി പിച്ചിങ് നടത്തി ഫണ്ടിങ് സാധ്യതയും ലഭ്യമാക്കും. ടൈ ചാപ്റ്റേർസുമായി ചേർന്ന് നോൺ സെലക്റ്റഡ് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് മാസത്തെ മെന്റർഷിപ്പും സ്റ്റാർട്ട്പ്പ് മഹാകുഭിലുണ്ട്. മാർച്ച് 7 (ഇന്ന്) ആണ് പരിപാടിയിലേക്ക് അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി. റജിസ്ട്രേഷനായി https://startupmahakumbh.org/index.php?scroll=1 സന്ദർശിക്കുക.
The Startup Maha Rathi Challenge 2025 offers Rs 30 crore in funding, mentorship, and investor networking to Indian startups across 11 key sectors. Apply now!