20 സംസ്ഥാനങ്ങളിലായി 100 റെയിൽവേ സ്റ്റേഷനുകളിലേക്ക് ഫുഡ് ഡെലിവെറി സേവനം വ്യാപിപ്പിച്ച് ഫുഡ് ആൻഡ് ഗ്രോസറി വിതരണ സ്ഥാപനമായ സ്വിഗ്ഗി (Swiggy). ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) സഹകരിച്ചാണ് ട്രെയിൻ യാത്രക്കാർക്ക് സീറ്റുകളിൽ നേരിട്ട് ഭക്ഷണം എത്തിക്കുന്ന സംവിധാനം സ്വിഗ്ഗി വൈവിധ്യവൽക്കരിക്കുന്നത്. 60,000 ത്തിലധികം ബ്രാൻഡുകളിൽ നിന്നും 7 ദശലക്ഷത്തിലധികം മെനു ഇനങ്ങളിൽ നിന്ന് ഭക്ഷണം തിരഞ്ഞെടുക്കാൻ സ്വിഗ്ഗി ഇതിലൂടെ ട്രെയിൻ യാത്രക്കാർക്ക് അവസരമൊരുക്കുന്നു.
വികസനത്തിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തോടെ സേവനം നൽകാനും രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലെയ്സ് വൈസ് പ്രസിഡന്റ് ദീപക് മാലൂ പറഞ്ഞു. സാങ്കേതികവിദ്യയുടെയും പ്രവർത്തനങ്ങളുടെയും തടസ്സമില്ലാത്ത സംയോജനത്തിന്റെ തെളിവാണ് ഈ വികസനം. ഉപഭോക്താക്കൾ എവിടെയായിരുന്നാലും അവർക്ക് മികച്ച സേവനം നൽകാനുള്ള സ്വിഗ്ഗിയുടെ പ്രതിബദ്ധതയാണ് ഐആർസിടിസിയുമായുള്ള പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷമാണ് സ്വിഗ്ഗി തിരഞ്ഞെടുത്ത റൂട്ടുകളിൽ ട്രെയിൻ ഡെലിവെറി കൊണ്ടുവന്നത്. ഇതാണ് ഇപ്പോൾ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
Swiggy expands its partnership with IRCTC to offer food delivery at 100 railway stations. Passengers can order diverse cuisines with guaranteed seat delivery.