വിദ്യാഭ്യാസം, സാമ്പത്തികം, തൊഴിൽ, ആരോഗ്യം തുടങ്ങിയ നിരവധി മേഖലകളിൽ സ്ത്രീകൾ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തലായാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് സിഎൻബിസി.

1. സാവിത്രി ജിൻഡാൽ (Savitri Jindal)
34.3 ബില്യൺ ഡോളർ ആസ്തിയുമായി ഒപി ജിൻഡാൽ ഗ്രൂപ്പിലെ (OP Jindal group) സാവിത്രി ജിൻഡാൽ ആണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. ഇന്ത്യയിലെ വ്യാവസായിക മേഖലയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് സ്റ്റീൽ, വൈദ്യുതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒപി ജിൻഡാൽ ഗ്രൂപ്പ്.
2. രേഖ ജുൻജുൻവാല (Rekha Jhunjhunwala)
ടാറ്റ മോട്ടോർസ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ് കമ്പനീസ് തുടങ്ങിയവയിൽ ഷെയർ ഉള്ള വനിതയാണ് രേഖ ജുൻജുൻവാല. 800 കോടി രൂപയോളമാണ് രേഖയുടെ ആസ്തി.
3. രേണുക ജഗ്തിയാനി (Renuka Jagtiani)
560 കോടി രൂപ ആസ്തിയുള്ള രേണുക ജഗ്തിയാനി യുഎഇ ആസ്ഥാനമായുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ (Landmark Group) സിഇഓയാണ്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള കമ്പനി രേണുകയുടെ പ്രയത്നത്തിലൂടെ ആഗോള സാന്നിധ്യം മെച്ചപ്പെടുത്തി.
4. വിനോദ് റായ് ഗുപ്ത (Vinod Rai Gupta)
ഇലക്ട്രിക്കൽ ഉപകരണ വിപണിയിലെ പ്രമുഖ കമ്പനിയായ ഹാവെൽസിലെ (Havells) പ്രധാന ഷെയർ ഹോൾഡാറാണ് വിനോദ് റായ് ഗുപ്ത. 470 കോടി രൂപയാണ് വിനോദ് ഗുപ്തയുടെ ആസ്തി.
5. സ്മിത കൃഷ്ണ ഗോദ്റെജ് ( Smita Crishna Godrej)
ഗോദ്റെജ് (Godrej) കുടുംബാംഗമായ സ്മിത കൃഷ്ണയ്ക്ക് ഗ്രൂപ്പിൽ പ്രധാന പങ്കാളിത്തമുണ്ട്. ₹350 കോടിയാണ് സ്മിത കൃഷ്ണയുടെ ആസ്തി.
6. കിരൺ മജുംദാർ ഷാ (Kiran Mazumdar-Shaw)
ഇന്ത്യൻ വനിതാ സംരംഭക ലോകത്തെ സുപ്രധാന നാമമാണ് കിരൺ മജുംദാർ ഷായുടേത്. 1978ൽ ബയോഫാർമസ്യൂട്ടിക്കൽ സംരംഭമായ ബയോകോൺ (Biocon) സ്ഥാപിച്ച അവർക്ക് ₹340 കോടിയുടെ ആസ്തിയുണ്ട്.
7. രാധ വെമ്പു (Radha Vembu)
സോഹോ കോർപ്പറേഷന്റെ (Zoho Corporation) സഹസ്ഥാപകരിൽ ഒരാളായ രാധ വെമ്പുവിന് ₹320 കോടി ആസ്തിയുണ്ട്. നിലവിൽ സോഹോ വർക്ക്പ്ലേസിന്റെ ചുമതലയും രാധയ്ക്കാണ്.
8. അനു ആഗ ( Anu Aga)
എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്സിന്റെ (Thermax) സാരഥിയായ അനു ആഗയുടെ ആസ്തി ₹310 കോടിയാണ്.
9. ലീന തിവാരി (Leena Tewari)
₹310 കോടി ആസ്തിയുള്ള ലീന ഗാന്ധി തിവാരി മൾട്ടിനാഷണൽ ബയോടെക് ആൻഡ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ യുഎസ് വി (USV) ചെയർമാനാണ്.
10. ഫാൽഗുനി നയാർ (Falguni Nayar)
ഫാഷൻ ബ്രാൻഡ് നൈകയുടെ (Nykaa) സ്ഥാപകയായ ഫാൽഗുനി നയാറിന്റെ ആസ്തി ₹290 കോടിയാണ്. 2021ൽ നൈകയുടെ ഐപിഒ പ്രവേശനത്തോടെ വൻ വർധനയാണ് ഫാൽഗുനിയുടെ ആസ്തിയിൽ ഉണ്ടായത്.
Discover the top 10 wealthiest women in India in 2025, including Savitri Jindal, Rekha Jhunjhunwala, and Falguni Nayar, who are redefining success and leadership.