തൊഴിലിടങ്ങളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനുമായി നിരവധി പദ്ധതികളും നിയമങ്ങളുമാണ് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്നത്. വനിതാ ജീവനക്കാർക്ക് സുരക്ഷിതവും വിവേചനരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കമ്പനീസ് ആക്റ്റ് 2013 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ലിംഗസമത്വ അന്തരീക്ഷം ഉറപ്പാക്കാൻ പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ്. 100 കോടി രൂപയോ അതിൽ കൂടുതലോ പെയ്ഡ് അപ്പ് ഷെയർ ക്യാപിറ്റലോ അല്ലെങ്കിൽ 300 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവോ ഉള്ള ലിസ്റ്റഡ് കമ്പനികളും മറ്റ് പൊതു കമ്പനികളും അവരുടെ ബോർഡുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെ നിയമിക്കണമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം. ഇതിനു പുറമേ കമ്പനികൾ അവരുടെ ബോർഡ് വാർഷിക റിപ്പോർട്ടിൽ സാമ്പത്തിക പ്രസ്താവനയോടൊപ്പം സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതായ പ്രസ്താവനയും ഉൾപ്പെടുത്തണം.

വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി സാമ്പത്തിക സഹായം, പരിശീലനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികളും കേന്ദ്ര ഗവൺമെന്റിന് കീഴിലുണ്ട്.

1. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി (CGS)
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി (CGS) പ്രകാരം മറ്റ് സംരംഭകരെ അപേക്ഷിച്ച് വനിതാ സംരംഭകർക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നു. ചെറുകിട ബിസിനസുകൾക്ക് സാമ്പത്തിക പിന്തുണയും ഗ്യാരണ്ടിയും നൽകുന്നതിനും സ്ത്രീകൾക്ക് അവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ വളർത്തുന്നതിനോ മൂലധനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.

2. പ്രധാനമന്ത്രി തൊഴിൽ പദ്ധതി (PMEGP)
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പ്രധാന ക്രെഡിറ്റ്-ലിങ്ക്ഡ് സബ്‌സിഡി പദ്ധതിയാണ് പ്രൈം മിനിസ്റ്റർ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP). സ്ത്രീ ഗുണഭോക്താക്കളിലാണ് ഈ പദ്ധതി കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുകിട ഉൽപാദന, സേവന മേഖലകളിൽ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ PMEGP നിർണായക പങ്ക് വഹിക്കുന്നു.

3. സ്റ്റാൻഡ്-അപ്പ് ഇന്ത്യ സ്കീം (SUI)
സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വായ്പക്കാർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ സ്കീം. ഗ്രീൻഫീൽഡ് സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള വായ്പകൾ ഈ പദ്ധതി വഴി നൽകുന്നു.

4. യശസ്വിനി സംരംഭം
ടയർ 2,3 പട്ടണങ്ങളിലെ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് ഇത്. 2024 ജൂൺ 27ന് ആരംഭിച്ച പദ്ധതി വനിതാ സംരംഭകരെ ശാക്തീകരിക്കുക, അവരുടെ ബിസിനസുകൾ സ്ഥാപിക്കുന്നതിനും വളർത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പിന്തുണയും നൽകുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Explore key Indian government initiatives promoting gender equality, women entrepreneurship, and workplace safety, empowering women across industries.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version