കാനഡയെ നയിക്കാൻ മാർക്ക് കാർനി

ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി മാർക്ക് കാർനിയെ (Mark Carney) കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ഭരണകക്ഷിയായ ലിബറൽ പാർട്ടി. പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ 85.9 ശതമാനം പിന്തുണ നേടിയാണ് കാർനി ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനാകുന്നത്. വ്യാപാര രംഗത്ത് യുഎസ്സുമായുള്ള കാനഡയുടെ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമർശകൻ കൂടിയായ കാർനി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഡൊണാൾഡ് ട്രംപിനെ നേരിടാൻ  കെൽപുള്ള നേതാവ് എന്ന നിലയ്ക്കാണ് കാനഡ കാർനിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്.

ട്രംപിന്റെ കീഴിൽ അമേരിക്ക കാനഡയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന്  ലിബറൽ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കാർനി പറഞ്ഞു. ഈ ശ്രമം പരാജയപ്പെടുത്തണം. അമേരിക്കക്കാർക്ക് കാനഡയുടെ വിഭവങ്ങൾ, വെള്ളം, ഭൂമി, രാജ്യം എന്നിവ വേണം. കനേഡിയൻ തൊഴിലാളികളേയും കുടുംബങ്ങളേയും ബിസിനസുകളേയും ട്രംപ് ആക്രമിക്കുകയാണ്. ട്രംപിനെ വിജയിക്കാൻ അനുവദിക്കില്ലെന്നും കാർനി പ്രഖ്യാപിച്ചു.

നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു മാർക്ക് കാർനി. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായാണ് കാർനി സേവനമനുഷ്ഠിച്ചത്. 2008ലെ ലോക സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെടാതെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ കാർനി പ്രധാന പങ്കുവഹിച്ചു. 2011 മുതൽ 2018 വരെ അദ്ദേഹം ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ അമരക്കാരനായും സേവനം അനുഷ്ഠിച്ചു. 

Mark Carney has been elected as the new leader of Canada’s Liberal Party, winning 85.9% of the vote. With elections approaching, Carney faces pressure to unite the party and address tensions with Donald Trump.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version