വിഴിഞ്ഞം  തുറമുഖത്തിന്റെ  രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന് കടലിലെ തുടർ നിർമാണ – വികസന പ്രവർത്തനങ്ങൾ ആരംഭിക്കാം.



202  കപ്പലുകളെത്തി  വിഴിഞ്ഞം തുറമുഖം വഴിയുള്ള കണ്ടെയ്‌നർനീക്കം നാലു ലക്ഷം ടി.ഇ.യു. പിന്നിട്ടതിനു പിന്നാലെ ജേഡ് സർവീസിന്റെ ഭാഗമായി എന്ന അംഗീകാരം കൂടി  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ തേടിയെത്തിയിരിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വൻകരകളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എം.എസ്.സി. മിയ ജേഡ് സർവീസിന്റെ ഭാഗമായി   വിഴിഞ്ഞത്തേക്ക് ചരക്കുമായെത്തിയതോടെയാണ് ഈ നേട്ടം .

ലോകത്തെ വമ്പൻ മദർഷിപ്പുകളിലൊന്നായ എം.എസ്.സി. മിയ ഞായറാഴ്ച പുലർച്ചെയാണ്  തുറമുഖത്ത് അടുത്തത്. മലയാളിയായ ക്യാപ്റ്റൻ നിർമ്മൽ സക്കറിയയാണ് മിയയെ ബർത്തിലടുപ്പിച്ചത്. 2000 കണ്ടെയ്നർ വിഴിഞ്ഞത്തിറക്കുന്ന മിയ 2000 കണ്ടെയ്നർ കയറ്റി പോർട്ടുഗലിലേക്ക് യാത്രയാകും. തൊട്ടു പിന്നാലെ വിഴിഞ്ഞത്തു ബർത്ത് ചെയ്യുവാൻ എം എസ് സിയുടെ തന്നെ മിർജാം കപ്പൽ പുറംകടലിലെത്തും. ഇതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന് വേഗം കൂടും.

 മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി.) ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം നടത്തുന്ന സർവീസുകളെയാണ് ജേഡ് എന്നറിയപ്പെടുന്നത്.

23756 ടി.ഇ.യു. കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള എം.എസ്.സി. മിയ എന്ന കപ്പലിന് 400 മീറ്റർ നീളവും 62 മീറ്റർ ഡ്രാഫ്ടുമുണ്ട്. ചൈനയിലെ ക്വിങ്ദാവോ, നിങ്ബോ- ഷൗഷാൻ, ഷാങ്ഹായ്, യാന്റിയൻ, ദക്ഷിണ കൊറിയയിലെ ബുസാൻ, സിങ്കപ്പുർ എന്നീ തുറമുഖങ്ങളെയാണ് എം.എസ്.സി. മിയ മദർഷിപ്പിന്റെ ജേഡ് സർവീസ് ബന്ധിപ്പിച്ചിരിക്കുന്നത്. ജേഡ് സർവീസിന്റെ ഭാഗമായി ചൈന, സിങ്കപ്പുർ, സ്‌പെയിൻ, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ വൻകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളുമുണ്ട്. അടുത്തതായി ഈ സർവീസുകളും വിഴിഞ്ഞത്തേക്കെത്തും.

155 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എം.എസ്.സി. ഗ്രൂപ്പിന് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകളുൾപ്പെടെ ഏകദേശം 700-ഓളം ചരക്കുകപ്പലുകൾ സ്വന്തമായുണ്ട്.
 
 കഴിഞ്ഞദിവസം വിഴിഞ്ഞം തുറമുഖം വഴിയുള്ള കണ്ടെയ്‌നർ നീക്കം നാലു ലക്ഷം ടി.ഇ.യു.  പിന്നിട്ടു. ഇതുവരെ 202 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ആകെ കൈകാര്യം ചെയ്ത ചരക്കിൽ 1.5 ലക്ഷം ടി.ഇ.യു. ട്രയൽ റൺ സമയത്തും 2.5 ലക്ഷം ഡിസംബർ മൂന്നിനു ശേഷമുള്ള കൊമേഴ്‌സ്യൽ ഓപ്പറേഷൻ സമയത്തുമാണ്. നിലവിൽ മണിക്കൂറിൽ 100 ടി.ഇ.യു. ആണ് വിഴിഞ്ഞത്തെ ചരക്കു കൈകാര്യ ശേഷി.

Vizhinjam Port secures environmental clearance for expansion, allowing Adani Group to proceed. It has handled 400,000+ TEUs with 202 ships and joined MSC’s Jade Service, linking Asia, Europe, and Africa. MSC Mia, a mega container ship, recently docked, marking a key milestone in India’s cargo movement.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version