ചായ നമ്മൾ എല്ലാവരും കുടിക്കുന്നതാണ്. സാധാരണക്കാർ ഉപയോഗിക്കുന്ന തേയില മുതൽ ലക്ഷങ്ങൾ വില വരുന്ന തേയിലകൾ വരെ ലോകത്തുണ്ട്. ചായയോടുള്ള ആസക്തി പോലെത്തന്നെ ചായ കപ്പും ടീപോട്ടുമെല്ലാം അതിസമ്പന്നർക്ക് സമ്പത്ത് വെളിപ്പെടുത്താനുള്ള മാർഗങ്ങളാണ്. അത്തരത്തിൽ വൻ വില കൊടുക്കേണ്ടി വരുന്ന ഒരു ടീ പോട്ടാണ് ദി ഈഗോയിസ്റ്റ് (The Egoist). 2016 മുതൽ ലോകത്തിലെ ഏറ്റവും വില കൂടിയ ടീ പോട്ട് എന്ന ലോക റെക്കോർഡ് ഈഗോയിസ്റ്റിന്റെ പേരിലാണ്.

യുകെയിലെ എൻ സേത്തിയ ഫൗണ്ടേഷനാണ് (N Sethia Foundation) ഈ മിന്നും ടീ പോട്ടിന്റെ ഉടമകൾ. ഇറ്റാലിയൻ ജ്വല്ലറി ഡിസൈനറായ ഫുൾവിയോ സ്കാവിയയാണ് ഈഗോയിസ്റ്റ് ഡിസൈൻ ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വില കൂടിയ ലോഹങ്ങളായ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഈഗോയിസ്റ്റിന്റെ നിർമാണം. ഈഗോയിസ്റ്റ് മൊത്തത്തിൽ 1658 വജ്രങ്ങൾ വെച്ച് പൊതിഞ്ഞിട്ടുമുണ്ട്. ഇതിനു പുറമേ ടീ പോട്ടിന്റെ അടപ്പിൽ 386 മാണിക്യ കല്ലുകളുമുണ്ട്. ഏകദേശം 26 കോടി രൂപയാണ് ($3,000,000) ഈഗോയിസ്റ്റിന്റെ വില. 

Discover The Egoist, the world’s most expensive teapot, crafted with gold, silver, diamonds, and rubies. Valued at $3 million, it symbolizes ultimate luxury.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version