നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വരുന്നതോടെ നിരവധി പേരുടെ ജോലി പോകും എന്ന ആശങ്കയിലായിരുന്നു കരിയർ രംഗം. എന്നാൽ ഇത്തരം ചിന്തകൾക്ക് പ്രസക്തിയില്ല എന്ന് തെളിയിക്കുകയാണ് Bain and Company അടുത്തിടെ നടത്തിയ പഠനം. ഇന്ത്യയുടെ എഐ രംഗം വൻ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും 2027ഓടെ ഈ രംഗത്ത് 23 ലക്ഷം ജോലി സാധ്യതകൾ ഉണ്ടാകുമെന്നും പഠന റിപ്പോർട്ട് പറയുന്നു.

എന്നാൽ എഐയിൽ പ്രാവീണ്യമുള്ളവർ 12 ലക്ഷം പേർ മാത്രമാണെന്നും നിലവിലെ പ്രൊഫഷനലുകൾക്ക് റീസ്കില്ലിങ്ങിനും അപ് സ്കില്ലിങ്ങിനുമുള്ള വലിയ അവസരമാണ് ഉള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2019 മുതൽ എഐയുമായി ബന്ധപ്പെട്ട വൈദഗ്ധ്യങ്ങളുടെ ഡിമാൻഡ് 21 ശതമാനം വെച്ചാണ് വാർഷിക വളർച്ച.

എഐ വിദഗ്ധർക്ക് വർഷത്തിൽ 11 ശതമാനം വരെ ശരാശരി കോംപൻസേഷൻ വർധനയുണ്ട്. എഐ രംഗത്ത് സ്വാധീനമില്ലാത്ത ബിസിനസ്സുകൾ വളർച്ചയ്ക്കായി ബുദ്ധിമുട്ടുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.  

India’s AI sector faces a talent gap, with job openings projected to surpass 2.3 million by 2027. Reskilling initiatives could position India as a global AI leader.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version