മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിക്കായി മനുഷ്യനെ വഹിക്കാവുന്ന റോക്കറ്റിനുള്ള ആദ്യത്തെ എഞ്ചിൻ ഗോദ്റെജിന്റെ എയ്റോസ്പേസ് വിഭാഗം ഐഎസ്ആർഒ-യ്ക്ക് നൽകി. L110 stage Vikas എഞ്ചിനാണ് ഗോദ്റെജ് നിർമ്മിച്ചത്. ഗഗൻയാൻ എന്ന പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ ആളില്ലാത്ത പരീക്ഷണ പറക്കൽ അടുത്ത വർഷം ആദ്യം ആസൂത്രണം ചെയ്തിട്ടുണ്ട്. 2027 ൽ ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികർ ഭൂമിയെ വലംവെയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റിൽ മനുഷ്യരെ അയയ്ക്കാൻ ആണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്.

മനുഷ്യനെ വഹിക്കുന്ന പദ്ധതിയിൽ അതിന്റെ നിർണ്ണായക ഘട്ടത്തിൽ പങ്കാളിയാകാനായത് വലിയ നേട്ടമാണെന്ന് ഗോദ്റെജ് പറഞ്ഞു. ഐഎസ്ആർഒ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) എന്നിവയുമായുള്ള ദീർഘകാല പങ്കാളിത്തം കൊണ്ടാണ് അതി നിർണ്ണായകമായ ദൗത്യം ഏറ്റെടുക്കാനായത്. നമ്മുടെ ബഹിരാകാശ പര്യവേഷണത്തിൽ മിഷൻ-ക്രിട്ടിക്കൽ സാങ്കേതികവിദ്യ നൽകാനുള്ള ഗോദ്റെജിന്റെ കഴിവ് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും, ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ എയ്റോസ്പേസ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാനെക് ബെഹ്റാംകാംദിൻ പറഞ്ഞു.
ചന്ദ്രയാൻ, നിസാർ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ദൌത്യങ്ങൾക്കായി ഉയർന്നതും കൃത്യതയുള്ളതുമായ എഞ്ചിനുകളും ഘടകങ്ങളും സപ്ളൈ ചെയ്യുന്നതും ഗോദ്റെജ് ആണ്.

ഇന്ത്യൻ ബഹിരാകാശയാത്രികരെ വഹിക്കുന്ന ക്രൂ മൊഡ്യൂളിനെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനും ഗഗൻയാൻ മിഷനിലെ എൽവിഎം-3 എഞ്ചിൻ ഉപയോഗിക്കും. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിക്ക് സംഭാവന നൽകുന്നത് ഒരു ബഹുമാനവും ഉത്തരവാദിത്തവുമാണ്, അത് ഞങ്ങൾ ഏറ്റവും ഉയർന്ന പ്രതിബദ്ധതയോടെ വഹിക്കുമെന്നും മാനെക് ചൂണ്ടിക്കാട്ടി.

Godrej Aerospace delivered the first L110 Vikas engine for ISRO’s Gaganyaan mission, marking a crucial step in India’s plan to send astronauts into orbit by 2027.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version