ആമസോൺ, ബിഗ്ബാസ്‌ക്കറ്റ്, ഡി-മാർട്ട്, ഉഡാൻ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന ബിൽ പാസ്സാക്കി കർണാടക നിയമസഭ. അരി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുമ്പോൾ പ്രാദേശിക മണ്ഡികൾക്ക് സെസ് നൽകണമെന്ന് ആവശ്യപ്പെടുന്നതാണ് ബിൽ.
കർണാടക കാർഷിക ഉൽപന്ന വിപണനം (നിയന്ത്രണവും വികസനവും) (ഭേദഗതി) ബിൽ അനുസരിച്ച് കാർഷിക ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന ഏതൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും കാർഷിക ഉൽപന്ന വിപണന സമിതികൾക്ക് (APMC) സെസ് നൽകണമെന്ന് അനുശാസിക്കുന്നു. “വെയർഹൗസ് സേവന ദാതാക്കൾ” അഥവാ ഡാർക്ക് സ്റ്റോറുകൾ വാഗ്ദാനം ചെയ്യുന്നവരെയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിൽ നിയമമാകുന്നതോടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസുകളും വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാകും. പുതിയ ഭേദഗതി സുതാര്യത ഉറപ്പാക്കുകയും എപിഎംസികളും കർഷകരും വഞ്ചിക്കപ്പെടുന്നത് തടയുകയും ചെയ്യുമെന്ന് കാർഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. സെസ് തട്ടിപ്പ് കേസുകളിൽ നടപടിയെടുക്കാൻ നിലവിൽ കാർഷിക മാർക്കറ്റിംഗ് ഡയറക്ടർക്ക് അധികാരം നൽകിയിട്ടുണ്ട്.
Karnataka’s new bill mandates e-commerce platforms like Amazon, BigBasket, and D-Mart to pay a cess to APMCs for selling regulated farm produce, ensuring transparency and farmer protection.