കേരളത്തിൽ ഏറ്റവും വില കൂടിയ നിരവധി കാറുകൾ സ്വന്തമായുള്ള വ്യക്തിയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്. കേരളത്തിൽ നിന്ന് ആദ്യമായി ഫെറാറി റോമ സ്വന്തമാക്കിയതടക്കം നിരവധി വമ്പൻ കാറുകളാണ് വിജു ഗാരേജിൽ എത്തിച്ചത്. ഇപ്പോൾ ആഢംബരത്തിന്റെ മറ്റൊരു പേരായ റോൾസ് റോയ്സ് കള്ളിനൻ സീരീസ് 2 സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

സംസ്ഥാനത്തെ ആദ്യ കള്ളിനൻ സീരീസ് ടൂവാണിത്. കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് ആഢംബര ബ്രാൻഡ് ആയ റോൾസ് റോയ്സ് കള്ളിനൻ സീരീസ് 2 ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 10.5 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന്റെ ചെന്നൈ ഓൺറോഡ് വില 13.11 കോടി രൂപയാണ്.

6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ആഢംബര എസ്‌യുവിയുടെ സവിശേഷത. ആഢംബരം തുളുമ്പുന്ന ഇന്റീരിയർ, ഡാഷ്‌ബോർഡിന് കുറുകെ മുഴുവൻ വീതിയുള്ള ഗ്ലാസ് പാനൽ, പുതിയ ഡിസ്പ്ലേ ക്യാബിനറ്റും അനലോഗ് ക്ലോക്കും അതിനടിയിൽ മിനിയേച്ചറൈസ്ഡ്, ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കറ്റും എന്നിങ്ങനെയാണ് കള്ളിനൻ സീരീസ് ടൂവിന്റെ ഹൈലൈറ്റുകൾ നീളുന്നു.
Dr. Viju Jacob, Executive Chairman of Synthite Industries, has become the first owner of the Rolls-Royce Cullinan Series 2 in Kerala. The luxurious SUV is priced at ₹13.11 crore on-road in Chennai.