ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ അംബാനിയും ഇലോൺ മസ്കും കൈകോർക്കുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് (Starlink) സാറ്റലൈറ്റ് ഇന്റർനെറ്റ് കൂടുതൽ പ്രദേശങ്ങളിലേക്ക് കൊണ്ടുവരുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) സ്‌പേസ് എക്‌സുമായി (SpaceX) സഹകരിക്കും. രാജ്യത്ത് സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാക്കാൻ സ്‌പേസ് എക്‌സിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കരാർ. കരാർ യാഥാർത്ഥ്യമായാൽ ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യും.
സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു. ഇന്ത്യയിലെങ്ങും എപ്പോഴും അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ജിയോ പ്രതിജ്ഞാബദ്ധരാണ്. ജിയോയുടെ ബ്രോഡ്‌ബാൻഡ് ആവാസവ്യവസ്ഥയിൽ സ്റ്റാർലിങ്കിനെ സംയോജിപ്പിക്കുന്നതിലൂടെ ഈ AI-അധിഷ്ഠിത യുഗത്തിൽ അതിവേഗ ബ്രോഡ്‌ബാൻഡിൻറെ വ്യാപ്തിയും വിശ്വാസ്യതയും ആക്‌സസ്സിബിലിറ്റിയും ജിയോ വർദ്ധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളെയും ബിസിനസുകളെയും ഇതിലൂടെ ശാക്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Reliance Jio teams up with SpaceX to bring Starlink internet to India, pending government approvals. Find out how this partnership aims to expand broadband access nationwide.