37 വർഷം പഴക്കമുള്ള 11 ലക്ഷം രൂപ വിലമതിക്കുന്ന റിലയൻസ് ഓഹരികൾ കണ്ടെത്തിയ ചണ്ഡീഗഡ് സ്വദേശി. ഇദ്ദേഹത്തിന്റെ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുകയാണ്. ചണ്ഡീഗഡിൽ നിന്നുള്ള കാർ പ്രേമിയായ രത്തൻ ഡില്ലൺ ആണ് അടുത്തിടെ ക്ലീനിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി 1988ൽ വാങ്ങിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരികളുടെ പകർപ്പുകൾ കണ്ടെത്തിയത്.
രേഖകൾ പ്രകാരം മരണപ്പെട്ട യഥാർത്ഥ ഓഹരി ഉടമ 10 രൂപയ്ക്ക് 30 ഇക്വിറ്റി ഓഹരികളാണ് വാങ്ങിയത്. ഓഹരി വിപണിയെക്കുറിച്ച് പരിചയമില്ലാത്ത രത്തൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിൽ നിന്ന് ഉപദേശം തേടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്റ്റോക്കിന്റെ നിലവിലെ മൂല്യം കണക്കാക്കി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. നിലവിൽ ഇവയ്ക്ക് മൂന്ന് സ്റ്റോക്ക് വിഭജനങ്ങൾക്കും രണ്ട് ബോണസുകൾക്കും ശേഷം ഹോൾഡിംഗ് 960 ഷെയറുകളായി വളർന്ന് ഏകദേശം 11 മുതൽ 12 ലക്ഷം രൂപ വരെ മൂല്യം കണക്കാക്കപ്പെടുന്നു.
Chandigarh man finds 1988 Reliance shares worth ₹12 lakh today, sparking social media buzz. Experts advise converting them to a Demat account.