14000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ (Amazon). നിർമിതബുദ്ധി ആമസോൺ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് കൊണ്ടുവരുമെന്ന കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസ്സി മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണിത്.

amazon confirms job cuts

മനുഷ്യർ സാധാരണയായി ചെയ്യുന്ന ജോലികൾ പൂർത്തിയാക്കാൻ കൃത്രിമബുദ്ധിയുടെ ഉപയോഗം വർധിച്ചുവരുന്നതിനാൽ ഇ-കൊമേഴ്‌സ് ഭീമന്റെ തൊഴിൽ ശക്തി കുറയാൻ സാധ്യതയുണ്ടെന്നായിരുന്നു ജാസ്സി സൂചന നൽകിയത്. ഉദ്യോഗസ്ഥ മേധാവിത്വം ‌കുറച്ചുകൊണ്ടും, ലെയറുകൾ നീക്കം ചെയ്തുകൊണ്ടും, വിഭവങ്ങൾ മാറ്റിക്കൊണ്ടും പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകളെന്ന് ആമസോൺ പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി പറഞ്ഞു. കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ എന്തിനാണ് ആമസോൺ ജോലികൾ കുറയ്ക്കുന്നതെന്നതാണ് ചിലരുടെ ചോദ്യം. എഐ കമ്പനികളെ വളരെ വേഗത്തിൽ നവീകരിക്കാൻ പ്രാപ്തമാക്കുന്നു എന്നതാണ് ഇതിന്റെ ഉത്തരം-അവർ വ്യക്തമാക്കി.

ലോജിസ്റ്റിക്‌സ്, പേയ്‌മെന്റ്‌സ്, വീഡിയോ ഗെയിമുകൾ, ക്ലൗഡ്-കമ്പ്യൂട്ടിംഗ് വിഭാഗം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളെ പിരിച്ചുവിടലുകൾ ബാധിക്കും. അതേസമയം, അടുത്ത വർഷം ആമസോൺ ഇതിലുമധികം പിരിച്ചുവിടലുകൾ നടത്തുമെന്ന് ബ്ലൂംബെർഗ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

amazon confirms 14,000 job cuts across departments as ceo andy jassy hinted at reduced workforce due to increasing use of artificial intelligence.
Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version