തമിഴ്നാട്ടിൽ പുതിയ നിർമാണ കേന്ദ്രം ആരംഭിച്ച് ടിഐ ക്ലീൻ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ (TI Clean Mobility Private Limited) കീഴിലുള്ള മോൺട്ര ഇലക്ട്രിക് (Montra Electric). ചെന്നൈയിലെ പൊന്നേരിയിലാണ് ഇലക്ട്രിക് ചെറുകിട വാണിജ്യ വാഹനങ്ങൾക്കായുള്ള (e-SCV) നിർമ്മാണ കേന്ദ്രം ആരംഭിച്ചത്. കമ്പനിയുടെ ഇ-എസ്‌സിവി ഡിവിഷനായ ടിവോൾട്ട് ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് (Tivolt Electric Vehicles Private Limited) പ്ലാൻ്റ് പ്രവർത്തിപ്പിക്കുക.

ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയും ഇന്ത്യയിൽ ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയുമാണ് പുതിയ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ നിർമ്മാണ യൂണിറ്റിന് വർഷത്തിൽ 50000 വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ചെന്നൈയിൽ നിന്ന് 35 കിലോമീറ്റർ അകലെ കൊൽക്കത്ത ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്ലാൻ്റ് ചെറുകിട, ലഘു വാണിജ്യ വാഹന വിഭാഗത്തിൽ മോൺട്ര ഇലക്ട്രിക്കിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും.

Montra Electric launches a dedicated EV manufacturing facility in Ponneri, Chennai, to produce EVIATOR electric small commercial vehicles, boosting India’s sustainable transport sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version