നാഷണൽ ബാക്ക്‌വേർഡ് ക്ലാസ് ഫിനാൻസ് & ഡെവലപ്‌മെന്റ് മിഷൻ (NBCFDM) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി അവകാശപ്പെട്ട് വ്യാജസന്ദേശം പ്രചരിക്കുന്നതായി പിഐബി മുന്നറിയിപ്പ്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് പിഐബി ഫാക്ട്ചെക്കിലൂടെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
NBCFDMനെ എംഎസ്ജെഇഒഐ സ്വയം അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമായി ചിത്രീകരിക്കുന്നതാണ് വ്യാജസന്ദേശം. കൂടാതെ രാജ്യത്തുടനീളം ജില്ലാ പ്രോജക്ട് ഓഫീസർ, അക്കൗണ്ട് ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചതായും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ പറയുന്ന http:// chnbcfdmvacancy.in , http:// chnbcfdm.in എന്നീ രണ്ട് വെബ്‌സൈറ്റുകൾ വ്യാജമാണെന്നാണ് പിഐബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നാഷണൽ ബാക്ക്‌വേർഡ് ക്ലാസസ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്ക് https:// nbcfdc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പിഐബി പറയുന്നു. അത്തരം സംശയാസ്പദമായ സൈബർ കുറ്റകൃത്യങ്ങൾ https:// cybercrime.gov.in ൽ റിപ്പോർട്ട് ചെയ്യാനും പിഐബി ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം വെബ്‌സൈറ്റുകളിൽ സെൻസിറ്റീവ് ആയ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ പങ്കിടുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Viral claims about job openings at NBCFDM are fake. PIB Fact Check confirms fraudulent websites misleading job seekers. Verify official sources to avoid scams.