ഹലാലിനു ബദലായി മൽഹാർ മീറ്റുമായി എത്തിയ മഹാരാഷ്ട്രയുടെ നിലപാട് വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹലാൽ സർട്ടിഫിക്കറ്റിന് ബദലാണ് മൽഹാർ സർട്ടിഫിക്കറ്റ്. 100% ഹിന്ദു ഉടമസ്ഥതയിലുള്ള മട്ടൺ ഷോപ്പുകളാണ് എന്നാണ് മൽഹാർ സർട്ടിഫിക്കേഷൻ കൊണ്ട് മഹാരാഷ്ട്ര ഉദ്ദേശിക്കുന്നത്. ‘ജട്ക’ മട്ടൺ വിൽക്കുന്ന ഹിന്ദു കടയുടമകൾക്ക് ‘മൽഹാർ സർട്ടിഫിക്കേഷൻ’ നൽകുമെന്നും എല്ലാ ജട്ക മട്ടൻ കടകളും സർട്ടിഫിക്കറ്റിനു വേണ്ടി റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഉപഭോക്താക്കൾ ഈ സർട്ടിഫിക്കേഷൻ ഉള്ള വിൽപ്പനക്കാരിൽ നിന്ന് മാത്രം മട്ടൺ വാങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കടകൾ ഹിന്ദുക്കൾ ആണ് നടത്തുന്നതെന്നും ജട്ക മാംസമാണ് വിൽക്കുന്നതെന്നുമുള്ളതിന്റെ തെളിവാണ് മൽഹാർ സർട്ടിഫിക്കറ്റ്. മൃഗങ്ങളെ ഒറ്റയടിക്ക് കൊന്നാണ് ജട്ക മാംസം തയ്യാറാക്കുക. ഹലാൽ മാംസം എന്ന ഇസ്ലാമിക രീതിയിൽ നിന്നും വിഭിന്നമാണിത്. ജട്ക രീതി മൃഗങ്ങളെ ദീർഘനേരം കഷ്ടപ്പെടുത്താതെ തൽക്ഷണം കൊല്ലുന്നുവെന്നും അതിനാൽ ഇത് കൂടുതൽ ധാർമികമാണെന്നുമാണ് ജട്ക മാംസത്തെ അനുകൂലിക്കുന്നവരുടെ വാദം. ജട്ക മാംസത്തിന്റെ വകഭേദമാണ് മൽഹാർ മാംസം എന്നതുകൊണ്ട് മഹാരാഷ്ട്ര ഉദ്ദേശിക്കുന്നത്.

ഖാതിക് സമുദായത്തിലെ ഹിന്ദുക്കൾ മാത്രം നടത്തുന്ന ജട്ക മാംസ വിതരണക്കാർക്കായി മൽഹാർ സർട്ടിഫിക്കേഷൻ.കോം എന്ന സമർപ്പിത പ്ലാറ്റ്‌ഫോമും സൃഷ്ടിച്ചിട്ടുണ്ട്. പൂനെയിലും പരിസരത്തുമായി ഏകദേശം 14 മട്ടൺ ഷോപ്പുകളുടെ പേരും സ്ഥലവും വെബ്‌സൈറ്റിൽ ഇതിനകം പരാമർശിച്ചിട്ടുണ്ട്.

Malhar Certification is a new label for jhatka mutton shops in Maharashtra, ensuring quality, freshness, and transparency. Learn more about its impact and significance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version