യുഎഇയിലെ ആദ്യത്തെ ഹൈബ്രിഡ് കാർഗോ വിമാനം ‘ഹെലി’യുടെ ആദ്യ പതിപ്പ് അബുദാബിയിൽ പുറത്തിറക്കി. യുഎഇ കമ്പനിയായ LOOD Autonomous വികസിപ്പിച്ച ഈ വിമാനം വ്യവസായ-ലോജിസ്റ്റിക്സിന് പുതിയ മുഖം നൽകുന്നു.
അബുദാബി ഷേയ്ക്ക് സയിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വ്യോമയാനത്താവളത്തിൽ ഹെലി ഉദ്ഘാടനം ചെയ്തു. മിഡ് ഹെവി കാർഗോ ഓപ്പറേഷനുകൾക്കായി സമ്പൂർണ്ണമായി യുഎഇയിൽ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്ന ആദ്യത്തെ സിവിലിയൻ വിമാനം ആണിത്.
വിമാനം ബാറ്ററി പവർഡ് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് വെർച്ചുവൽ ടേക്ക്-ഓഫ് നടത്തി. വേർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ് സംവിധാനമുള്ള വിമാനം, വൈദ്യുത മോട്ടോറുകള്‍ ഉപയോഗിച്ച് ഉയരുകയും പിന്നീട് ഹരിത ഇന്ധന സംയോജിത എഞ്ചിന്‍ ഉപയോഗിച്ച് ഹൈബ്രിഡ് ഫ്‌ളൈറ്റ് നടത്തുകയും ചെയ്യുന്നു.അതിനാൽ ഉയർന്ന പ്രവർത്തനക്ഷമതയും വേഗതയും ഉറപ്പാക്കുന്നു.
ഹെലി’യുടെ പ്രത്യേകതകൾ ഇവയാണ്:
700 കിലോമീറ്റർ ദൂരം പറക്കാനാകും.
250 കിലോഗ്രാം വരെ ചുമക്കുന്ന ശേഷിയുണ്ട്.
സാധാരണ വിമാനത്താവളങ്ങൾ ഇല്ലാതെ പോർടുകളും വ്യവസായ മേഖലകളും ബന്ധിപ്പിക്കാൻ പ്രാപ്തി ഉണ്ട്.
അബുദാബിയിലെ പ്രവർത്തനത്തിന് ശേഷം ഗ്ലോബൽ വിപണി ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോവുന്നത്.
‘Heli’, the UAE’s first fully-developed hybrid cargo plane by LOOD Autonomous, has a 700 km range and 250 kg payload. This VTOL aircraft revolutionizes mid-heavy cargo and logistics in the UAE.
