ദേശീയ പാതയോരങ്ങളിൽ തേനീച്ച ഇടനാഴികളുമായി (Bee Corridors) ദേശീയപാതാ അതോറിറ്റി (NHAI). കേരളത്തിലടക്കം വികസിപ്പിക്കുന്ന ദേശീയപാതയുടെ വശങ്ങളിലാണ് തേനീച്ച ഇടനാഴികൾ സ്ഥാപിക്കുക. യാത്രക്കാർക്കും വാഹനങ്ങൾക്കും ദോഷകരമാവാത്ത തരത്തിലാകും തേനീച്ചകളുടെ ആവാസ വ്യവസ്ഥ ഒരുക്കുകയെന്ന് എൻഎച്ച്എഐ പ്രതിനിധി അറിയിച്ചു. തേൻ ഉത്പാദനം വൻതോതിൽ കൂട്ടുക, കയറ്റുമതിക്ക് വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തേനീച്ച ഇടനാഴികൾ സ്ഥാപിക്കുന്നതിനു പിന്നിൽ.

NHAI Bee Corridors along National Highways

ഇന്ത്യൻ തേനിന് വിദേശത്ത് വൻ ഡിമാന്റാണുള്ളത്. ദേശീയപാതയോരത്തെ തേനീച്ച ഇടനാഴികൾ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന തരത്തിലേക്ക് വളർത്തിയെടുക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ദേശീയപാതയിൽ സ്ഥാപിക്കുന്ന ‘തേനീച്ച ഇടനാഴി’യിൽ വർഷം മുഴുവനും തേനീച്ചയ്ക്ക് അനുയോജ്യമായ സസ്യജാലങ്ങൾ വളർത്തും. പൂക്കുന്ന മരങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ഇടങ്ങൾ വർഷം മുഴുവനും പൂവിന്റെയും പൂമ്പൊടിയുടെയും ലഭ്യത ഉറപ്പാക്കും. കാർഷിക, ഹോർട്ടികൾച്ചറൽ ഉല്പാദനക്ഷമത, മൊത്തത്തിലുള്ള പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവ കൂടി പരിഗണിച്ചായിരിക്കും തേനീച്ച ഇടനാഴികളൊരുക്കുക. തേനീച്ചകളും മറ്റ് പരാഗണകാരികളും നേരിടുന്ന പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കാനും ഈ സംരംഭം സഹായിക്കും.

‘തേനീച്ച ഇടനാഴികൾ’ സൃഷ്ടിക്കുന്നതിനായി ദേശീയ പാതാ അതോറിറ്റി ദേശീയപാതയ്ക്ക് ഇരുവശവും തോട്ടങ്ങൾ സൃഷ്ടിക്കും. പൂന്തേനും പരാഗണവും ധാരാളമുള്ള ചെടികൾ നട്ടുപിടിപ്പിച്ചും, പൂക്കുന്ന കളകളെ വിരിയാൻ അനുവദിച്ചും, ഒപ്പം പരാഗണകാരികൾക്ക് പ്രയോജനകരമായ ഉണങ്ങിയ മരത്തടികളും പൊള്ളയായ മരത്തടികളും നിലനിർത്തിക്കൊണ്ടുമായിരിക്കും തേനീച്ച ഇടനാഴികൾ സൃഷ്ടിക്കുക. മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, പുല്ലുകൾ എന്നിവ ചേർന്ന സവിശേഷ സംരംഭമാണിത്.

NHAI is set to develop ‘Bee Corridors’ along National Highways to boost honey production and protect pollinators. Discover how this green initiative balances infrastructure with ecological health and exports.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version