ഇന്ത്യയിൽ വമ്പൻ പുനർരൂപകൽപ്പനയുമായി പെപ്സികോയുടെ (PepsiCo) ഉടമസ്ഥതയിലുള്ള ലേയ്സ് ബ്രാൻഡ് (Lay’s). ബ്രാൻഡിന്റെ ഏകദേശം 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള പുനർരൂപകൽപന എന്നാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയെ കമ്പനി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലേയ്സ് ഇന്ത്യയിൽ തങ്ങളുടെ പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി ലോഞ്ച് ചെയ്തത്.
മാർച്ച് ആദ്യ വാരം മുതൽ അപ്ഡേറ്റ് ചെയ്ത പായ്ക്കുകൾ രാജ്യവ്യാപകമായി വിൽപന ആരംഭിക്കും. നടൻ രൺബീർ കപൂർ നയിക്കുന്ന ‘ലേയ്സ് കേ ലിയേ കുച്ച് ഭി’ എന്ന പുതിയ കാമ്പെയ്നിനൊപ്പമാകും ഇത്. ബ്രാൻഡിന്റെ ദീർഘകാല സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഷെൽഫ് ഗുണനിലവാര യോഗ്യതകൾ കൂടുതൽ ദൃശ്യമാക്കുക എന്നതാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്കു പിന്നിലെ ലക്ഷ്യമെന്ന് പെപ്സികോ ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സാക്ഷി വർമ്മ മേനോൻ പറഞ്ഞു.
അപ്ഡേറ്റ് ചെയ്ത ലുക്ക് ലെയ്സിന്റെ ഐക്കോണിക് സൺ ആൻഡ് റെഡ് റിബൺ നിലനിർത്തുന്നു. അതേസമയം ലോഗോയിൽ സൺ-ഇൻസ്പിറൈസ്ഡ് ഗ്രാഫിക്സ് ആയ “ലേയ്സ് റേയ്സും” അവതരിപ്പിക്കുന്നു. പായ്ക്കുകളിൽ പരിഷ്കരിച്ച ലോഗോ, കസ്റ്റം ടൈപ്പ്ഫേസ്, ചേരുവകളുടെ വർണ്ണ പാലറ്റുകൾ, ഫുഡ് ഫോട്ടോഗ്രാഫി എന്നിവ ഉൾപ്പെടുന്നു.
Lay’s India launches its most significant brand refresh in history! Featuring a revamped logo and packaging, the new look debuts this March with a campaign starring Ranbir Kapoor.
