സൈക്കിൾ ചവിട്ടി ചൈനീസ് റോബോട്ട്

സൈക്കിൾ ചവിട്ടുന്ന റോബോട്ടുമായി ചൈനീസ് കമ്പനി. ചൈനീസ് റോബോട്ടിക്സ് സ്റ്റാർട്ടപ്പായ അജിബോട്ടാണ് (AgiBot) ലിങ്ഷി എക്സ്2 (Lingxi X2) എന്ന പുത്തൻ ജനറൽ പർപസ് ഹ്യൂമനോയിഡ് റോബോട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. എഐയും കട്ടിങ് എഡ്ജ് റോബോട്ടിക്സും അരച്ചുകലക്കി കുടിച്ചാണ് ലിങ്ഷി എക്സ്  ടൂവിന്റെ വരവ്.

നടക്കാനും ഓടാനും തിരിയാനും മാത്രമല്ല  വേണ്ടി വന്നാൽ ഡാൻസ് കളിക്കാനും സ്കൂട്ടർ ഓടിക്കാനും സൈക്കിൾ ഓടിക്കാനുമെല്ലാം റോബോട്ടിന് ആകും എന്ന് കമ്പനി പറയുന്നു. മോഷൻ, ഇന്ററാക്ഷൻ, ഇന്റലിജൻസ് എന്നിവയിലും എക്സ് 2 സാദാ റോബോട്ടുകളെ പിന്നിലാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി എന്നിവയിലെല്ലാം എക്സ് 2 അടിപൊളിയാണ് എന്നാണ് AgiBot പറയുന്നത്.

1.3 മീറ്റർ അഥവാ 4.3 അടിയാണ് ലിങ്ഷി ടൂവിന്റെ ഉയരം. 33 കിലോഗ്രാമോളം ഭാരവുമുണ്ട്. മില്ലിസെക്കൻഡുകൾക്കുള്ളിൽ പ്രതികരിക്കുന്ന മൾട്ടിമോഡൽ ഇന്ററാക്ഷൻ മോഡലുള്ള ലിങ്‌ഷി എക്സ് 2 ആദ്യത്തെ സംവേദനാത്മക “ഡൈനാമിക് റോബോട്ട്” ആണെന്ന് AgiBot  അവകാശപ്പെടുന്നു. മുഖഭാവങ്ങളും സ്വരങ്ങളും പരിശോധിച്ച് ഹ്യൂമനോയിഡ് റോബോട്ടിന് വൈകാരികാവസ്ഥകളെ കൃത്യമായി തിരിച്ചറിയാൻ കഴിയുമത്രേ.

Chinese robotics startup AgiBot unveils the Lingxi X2, a humanoid robot with AI-driven mobility, real-time interaction, and task adaptability, setting new standards in robotics.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version