ചൈനയിലെ നിർമാണം കുറയ്ക്കാൻ അമേരിക്കൻ ടോയ്സ്, വിനോദ ഉത്പന്ന കമ്പനി എംജിഎ എന്റർടൈൻമെന്റ് (MGA Entertainment). യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതും ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ താരിഫ് നിരക്ക് യുഎസ് ഉയർത്തിയതിനും പിന്നാലെയാണ് കമ്പനി നടപടി. വാൾമാർട്ടിനും ടാർഗെറ്റിനും കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്ന പ്രധാന വിതരണക്കാരാണ് കാലിഫോർണിയ ആസ്ഥാനമായുള്ള എംജിഎ. ആറ് മാസത്തിനുള്ളിൽ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് മാറ്റാൻ കമ്പനി നടപടികൾ സ്വീകരിച്ചു വരുന്നതായി എംജിഎ സിഇഒ ഐസക് ലാരിയൻ പറഞ്ഞു.
നിർമ്മാണ അടിത്തറ ഉടൻ ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കുകയാണ്. എന്നാൽ വരും മാസങ്ങളിൽ ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് മാറിയാലും കമ്പനിയുടെ നിർമ്മാണത്തിന്റെ 60 ശതമാനവും ചൈനയിലായിരിക്കും. കമ്പനിയുടെ ലാഭവിഹിതം ഇതിനകം കുറഞ്ഞിട്ടുട്ട്. ഇത് സംരക്ഷിക്കാൻ ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്തവില ഉയർത്തേണ്ടിവരും. അധികച്ചിലവ് ചില്ലറ വ്യാപാരികൾക്ക് വരും എന്നതിനാൽ ഇത് ഉപഭോക്താക്കളേയും ദോഷകരമായി ബാധിക്കും-അദ്ദേഹം പറഞ്ഞു.
MGA Entertainment is shifting 40% of its toy production from China to India, Vietnam, and Indonesia due to US-China trade tensions. Learn about its impact on the toy industry.