യുഎഇയുടെ ആദ്യ  സിന്തറ്റിക് അപെർചർ റഡാർ (SAR) ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് (Etihad-SAT) വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് സ്റ്റേഷനിൽ നിന്ന് ഫാൽക്കൺ 9 റോക്കലിലാണ് ഇത്തിഹാദ് സാറ്റ് വിക്ഷേപിച്ചത്. മുഹമ്മദ് ബിൻ റാഷിദ് സ്പെസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും ചേർന്നാണ് ഉപഗ്രഹം വികസിപ്പിച്ചത്. ഏത് കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടു കൂടി ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഇത്തിഹാദ് സാറ്റ് ഉപഗ്രഹം

ഒന്നിലധികം ഇമേജിംഗ് മോഡുകൾ ആണ് ഇത്തിഹാദ് ഉപഗ്രഹത്തിന് ഉള്ളത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാൻ ഇത്തിഹാദ് സാറ്റ് സഹായകരമാകും. രാവിലെ 10.15 മുതൽ എംബിആർഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയ സംപ്രേക്ഷണം വഴി വിക്ഷേപണം കാണാൻ അവസരം ഒരുക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തെ ഏറ്റവും പുതിയ ബഹിരാകാശ പദ്ധതിയുടെ പൂർത്തീകരണം പ്രഖ്യാപിച്ചത്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version