കണ്ണുതള്ളുന്ന മൊബൈൽ വിൽപ്പന

കേരളത്തിൽ ഒരുമാസം വിൽക്കുന്നത് 2.5 ലക്ഷം മൊബൈൽ ഫോണുകൾ! അതായത് 700 കോടി രൂപയുടെ കച്ചവടമാണ് ഒരോ മാസവും കേരളത്തിൽ നടക്കുന്നത്. ആവറേജ് സെല്ലിംഗ് പ്രൈസ് നോക്കിയാൽ ഏതാണ്ട് 30,000 രൂപയുടെ ഫോണാണ് ഓരോരുത്തരും വാങ്ങുന്നത്.

എല്ലാ മേഖലയിലേയും പോലെ പ്രീമിയം സെല്ലിംഗാണ് മൊബൈൽ മാർക്കറ്റിൽ ഉള്ളത്. കോവിഡിന് മുമ്പൊക്കെ 10,000 രൂപയാണ് ശരാശരി ഒരു ഫോൺ വാങ്ങാൻ മലയാളി ചിലവഴിച്ചതെങ്കിൽ ഇന്ന് അത് 30,000 എത്തി നിൽക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. മികച്ച ഫീച്ചേഴ്സ്, ‍ഡ്യൂറബിലിറ്റി, പിക്ചർ ക്വാളിറ്റി, ബാറ്ററിയുടെ ശേഷി എന്നിവയാണ് പ്രധാനമായും ഫോൺ വിൽപ്പനയിൽ ഘടകമാകുന്നത്. ഓരോ വർഷവും വലിയ വളർച്ച ഗാഡ്ജെറ്റ് വിൽപ്പനയിൽ കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ട്രെൻഡ് ഇതാണെങ്കിൽ ഈ വർഷം 10,000 കോടി രൂപയുടെ വിറ്റുവരവ് മൊബൈൽ ഫോൺ വിൽപ്പനയിലൂടെ കേരളത്തിൽ നടന്നേക്കാം.

Kerala’s mobile phone market sees rapid growth, with 2.5 lakh phones sold monthly, generating ₹700 crore. Discover key trends and future projections.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version