രാജ്യത്തെ ഏറ്റവും ജനപ്രീതി നേടിയ ബിസിനസ് റിയാലിറ്റി ഷോയാണ് ഷാർക്ക് ടാങ്ക് ഇന്ത്യ. ഇപ്പോൾ മറ്റൊരു പ്രധാന തീരുമാനത്തോടെ ശ്രദ്ധ ആകർഷിക്കുകയാണ് നാലാം സീസണിലേക്ക് കടക്കുന്ന ഈ ബിസിനസ് റിയാലിറ്റി ഷോ. കാഴ്ച പരിമിതനയാ ശ്രീകാന്ത് ബൊല്ലയെ വിഖ്യാതമായ ജഡ്ജിങ് പാനലിലേക്ക് കൊണ്ടുവന്നാണ് ഷാർക്ക് ടാങ്ക് ഇന്ത്യ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇൻസ്റ്റഗ്രാമുലൂടെ ശ്രീകാന്ത് തന്നെയാണ് ഈ സന്തോഷം പങ്കുവെച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വികാരനിർഭരമായ കുറിപ്പോടു കൂടിയാണ് അദ്ദേഹം മറ്റ് ജഡ്ജുമാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്വപ്നങ്ങൾ ചിന്തിക്കുന്നവർക്കു മാത്രമല്ല, അവ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായിയും ബൊലാന്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനുമാണ് ശ്രീകാന്ത് ബൊല്ല. ആന്ധ്ര സ്വദേശിയായ ശ്രീകാന്ത് കാഴ്ചപരിമിതിയെ മറികടന്നാണ് സംരംഭക ലോകത്ത് വിജയം കൊയ്തത്. എംഐടിയിൽ പഠിച്ചിറങ്ങിയ അദ്ദേഹം 2012ലാണ് ബൊലാന്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ചത്. നിലവിൽ 150 മില്യൺ ഡോളറിലധികം വിറ്റുവരവുള്ള കമ്പനിയാണ് ബൊലാന്റ്. 500ലധികം ജീവനക്കാരാണ് ബൊലാന്റിൽ ജോലി ചെയ്യുന്നത്. ടാറ്റയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കമ്പനി നിരവധി അംഗപരിമിതർക്ക് തൊഴിൽ നൽകിയും മാതൃകയാകുന്നു.
കഴിഞ്ഞ വർഷം ശ്രീകാന്തിന്റെ ബയോപിക് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ബോളിവുഡ് താരം രാജ്കുമാർ റാവുവാണ് ശ്രീകാന്തിന്റെ വേഷം ചെയ്തത്.
Entrepreneur Srikanth Bolla joins Shark Tank India Season 4 as a judge. A visionary leader, he inspires with his journey from MIT to a $150M company.