ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലമാണ് ജമുന റെയിൽ ബ്രിഡ്ജ്. തലസ്ഥാനമായ ധാക്കയും നോർത്ത്-സൗത്ത് ബംഗ്ലാദേശുമായുള്ള റെയിൽ കണക്ടിവിറ്റി വർധിപ്പിക്കും എന്നതിനാൽ ഈ റെയിൽവേ ബ്രിഡ്ജ് ബംഗ്ലാദേശിനെ സംബന്ധിച്ച് സുപ്രധാന വികസന നേട്ടമാണ്. ഡബിൾ ട്രാക്ക് ബ്രിഡ്ജ് ആയാണ് നിർമാണമെങ്കിലും ആദ്യഘട്ടത്തിൽ സിംഗിൾ ട്രാക്ക് സിസ്റ്റത്തിലാണ് പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം. പുതിയ ഡബിൾ ട്രാക്ക് പദ്ധതി ഉടനടി വരുമെന്നും കമ്യൂണിക്കേഷൻ, ട്രേഡ്, ഇക്കണോമി എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

4.8 കിലോമീറ്ററുള്ള പാലത്തിലൂടെ ട്രെയിനുകൾ വെറും മൂന്നര മിനിറ്റ് കൊണ്ട് കടക്കും. നൂതന സ്റ്റീൽ ടെക്നോളജി ഉപയോഗിച്ച് നിർമിച്ച പാലത്തിൽ 50 പില്ലറുകളും 49 സ്പാനുകളുമാണ് ഉള്ളത്. നിലവിലെ നിർമാണം യാത്രാസമയം കുറയ്ക്കുമെങ്കിലും ഡബിൾ ട്രാക്ക് സംവിധാനം പ്രവർത്തനസജ്ജമായാൽ മാത്രമേ റെയിൽ ബ്രിഡ്ജ് കൊണ്ട് പൂർണമായും പ്രയോജനം ലഭിക്കുകയുള്ളൂ. പാലത്തിന്റെ 70 ശതമാനത്തിൽ അധികം ഫണ്ടിങ് ജപ്പാൻ ഇന്റർനാഷണൽ കോപറേഷൻ ഏജൻസിയാണ് നടത്തിയത്. ബംഗ്ലാദേശിലെ മൂന്ന് പ്രധാന നദികളിൽ ഒന്നാണ് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ ജമുന നദി. 

The Jamuna Rail Bridge, Bangladesh’s longest rail bridge, enhances connectivity between Dhaka and North-South regions. Learn about its impact on trade and economy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version