ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ആദ്യ ബസ് റോഡിലിറക്കാൻ കേരളം. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (BPCL), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) എന്നിവ ചേർന്നാണ് ബസ് പുറത്തിറക്കുക. നേരത്തെ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ബസിന്റെ മാതൃക കൊച്ചിയിൽ നടന്ന ഗ്ലോബൽ ഹൈഡ‍്രജൻ-റിന്യൂവബിൾ എനെർജി ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിർമാണത്തിലാണ്. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടു വയ്പ്പായ പ്ലാന്റ് നിർമാണത്തിന്റെ ചിലവ് 25 കോടി രൂപയാണ്.
ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായി. ഹൈഡ്രജൻ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങൾക്കു വൈദ്യുതി നൽകാനും ഇന്ധന പ്ലാന്റ് ഉപയോഗപ്പെടുത്താനാകും. പദ്ധതിയുടെ സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കൽ, സാങ്കേതികവിദ്യ എന്നിവയെല്ലാം ബിപിസിഎല്ലിന്റെ മേൽനോട്ടത്തിലാണ്.
പ്ലാന്റ് കമ്മീഷൻ ചെയ്താലുടൻ ബസ് വിന്യസിക്കാനാണ് സിയാൽ പദ്ധതിയിടുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പ്ലാന്റ് നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിപിസിഎൽ പ്രതിനിധി അറയിച്ചു. നിലവിൽ 70% ജോലികളും പൂർത്തിയായതായും കുറച്ച് ഉപകരണങ്ങൾ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്നും പ്രതിനിധി പറഞ്ഞു.
Kerala is launching its first hydrogen-powered bus, a joint effort by BPCL and CIAL. A green hydrogen plant and fueling station near Nedumbassery Airport are also under construction, with 70% of the work completed. The plant will fuel the bus and provide electricity for airport vehicles. The bus will be deployed once the plant is ready, expected in the next few months.