ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന സെലിബ്രിറ്റി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റിയായി ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ. 82 കാരനായ അമിതാഭ് ബച്ചൻ 2024-25 സാമ്പത്തിക വർഷത്തിൽ നേടിയത് 350 കോടി രൂപയുടെ വരുമാനം. ഇതുവഴി അദ്ദേഹം നികുതി ഇനത്തിൽ അടച്ചതാകട്ടെ 120 കോടി രൂപയാണ്. മുൻ വർഷം 71 കോടി രൂപയായിരുന്നു അമിതാഭ് ബച്ചൻ നികുതി അടച്ചത്. ഒരു വർഷം കൊണ്ട് നികുതിയിൽ 69 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

സിനിമകൾ, ബ്രാൻഡ് എൻഡോർസ്‌മെന്റ്, കോൻ ബനേഗ ക്രോർപതി എന്ന ഗെയിം ഷോ എന്നിവയിൽ നിന്നാണ്‌ അമിതാഭ് ബച്ചന്റെ പ്രധാന വരുമാനം. രണ്ട് ദശാബ്ദത്തോളമായി കെബിസി അവതാരകനാണ് ബച്ചൻ. മാർച്ച് 15ന് അമിതാഭ് ബച്ചൻ അവസാന നികുതി ഗഡുവായ 52.5 കോടി രൂപ അടച്ചിരുന്നു.

Amitabh Bachchan emerges as India’s highest tax-paying celebrity for FY 2024-25, paying ₹120 crore in income tax, a 69% increase from the previous year.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version