500 പ്രീ-ഫാബ്രിക്കേറ്റഡ് ഷോർട്ട് ഷാസി ബസുകൾ വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം അശോക് ലെയ്ലാൻഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ. ₹197.35 കോടിയുടെ കരാറാണ് ഒപ്പിട്ടത്. ഷോർട്ട് ഷാസി ബസുകൾ പരുക്കൻ പർവതപ്രദേശങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ സൈന്യത്തിന്റെ പ്രവർത്തന പരിധി വർദ്ധിപ്പിക്കും.

ശക്തമായ ഘടനയോടു കൂടിയാണ് ബസുകൾ നിർമിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുള്ള 4×2 കോൺഫിഗറേഷൻ ബസുകൾ 105 kW എഞ്ചിനാണ് ഉപയോഗിക്കുകയെന്ന് അശോക് ലെയ്ലാൻഡ് അറിയിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ബസ്സിന്റെ ഭാരം 9,440 കിലോഗ്രാം ആണ്. സൈന്യത്തിന്റെ ലോജിസ്റ്റിക്കൽ ആവശ്യകതകൾക്ക് അനുസൃതമായ ഈ ബസ്സുളുടെ കരുത്തുറ്റ രൂപകൽപ്പന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വിശ്വസനീയമായ പ്രകടനം ഉറപ്പാക്കുന്നു.
The Indian Army signs a ₹197.35 crore contract with Ashok Leyland for 500 pre-fabricated buses designed for rugged terrains, boosting defense mobility and self-reliance.