
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒൻപത് മാസം നീണ്ട വാസത്തിന് ശേഷം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെ സുനിതയുടെ വ്യക്തിജീവിതത്തെക്കുറിച്ചും ഭർത്താവ് മൈക്കിൾ ജെ. വില്യംസിനെക്കുറിച്ചും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സുനിതയെന്ന പേരിനൊപ്പമുള്ള വില്യംസ് വന്നത് ഇങ്ങനെ.
യുഎസ് മാർഷലായി സേവനം അനുഷ്ഠിച്ച മൈക്കിൾ ജെ. വില്യംസും സുനിതയും വിവാഹിതരായിട്ട് ഇരുപതു വർഷത്തോളമായി. ജനശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മൈക്കിൾ. സുനിതയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ പശ്ചാത്തലവും കൗതുകകരമാണ്. ഹെലികോപ്റ്റർ പൈലറ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം, ഭാര്യയുടെ സാഹസിക ബഹിരാകാശ ജീവിതവുമായി പൊരുത്തപ്പെടുന്ന റിസ്ക് എടുക്കുന്നതിനെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും ആഴത്തിലുള്ള ധാരണ അദ്ദേഹത്തിന് നൽകി.
1987ൽ മേരിലാൻഡിലെ അന്നപൊളിസിലെ നേവൽ അക്കാദമിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം ക്രമേണ പ്രണയമായി വളർന്നു. തുടർന്നായിരുന്നു വിവാഹം. സുനിതയുടെ ആത്മീയ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന മൈക്കിൾ ഹിന്ദുമത വിശ്വാസിയാണ് എന്നാണ് റിപ്പോർട്ട്.
Michael J. Williams, husband of NASA astronaut Sunita Williams, is a U.S. Marshal and former Navy pilot. Despite maintaining a low profile, he shares a strong bond with Sunita, rooted in mutual respect, service, and shared beliefs.