ഇന്ത്യൻ വംശജയായ സുനിത വില്യംസിനെ വിജയകരമായി തിരിച്ചു കൊണ്ടുവന്ന ക്രൂ 9 ദൗത്യത്തിനു ശേഷം മറ്റൊരു ചരിത്ര ദൗത്യത്തിന് ഒരുങ്ങി സ്പേസ് എക്സ്. ഐഎസ്ആർഒ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയാണ് സ്പേസ് എക്സ് പേടകത്തിൽ യാത്ര ചെയ്യാൻ ഒരുങ്ങുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഐഎസ്ആർഒ ഇത്തരത്തിലൊരു ദൗത്യത്തിന് ഒരുങ്ങുന്നത്. ഈ വർഷം മാർച്ച്-ജൂൺ മാസത്തിൽ ശുഭാൻഷു അടങ്ങുന്ന ദൗത്യ സംഘവുമായി ആക്സിയം മിഷൻ 4 എന്ന ദൗത്യം ആരംഭിക്കും.

യാത്ര പൂർത്തിയായാൽ സ്വകാര്യ ബഹിരാകാശ പേടകത്തിൽ ഐഎസ്എസ്സിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായി ശുഭാൻഷു മാറും. 14 ദിവസം ദൈർഘ്യമുള്ള ദൗത്യം നാസ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക.

ഇന്ത്യൻ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റാണ് ശുഭാൻഷു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ അംഗം കൂടിയായ ശുഭാൻഷു ആക്സിയം മിഷൻ 4 ദൗത്യത്തിൽ പങ്കെടുക്കുന്നതോടെ ഇന്ത്യൻ ദൗത്യത്തിനും നിരവധി വിവരങ്ങളും അനുഭവസമ്പത്തും ലഭിക്കും.
Indian Air Force test pilot Shubhanshu Shukla is set to become the first Indian astronaut on a private space mission, flying to the ISS on Axiom Mission 4 in 2025.