വൈഡ് ബോഡി എയർക്രാഫ്റ്റുകൾ വാങ്ങാൻ എയർ ഇന്ത്യ

2022ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യ നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്കായി 50 വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. എയർബസ് A350, ബോയിംഗ് 777X മോഡലുകൾ ഉൾപ്പെടെയുള്ളവയാണ് എയർ ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം 30 മുതൽ 40 വരെ വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങുന്നതിനായി എയർ ഇന്ത്യ യുഎസ് ആസ്ഥാനമായുള്ള ബോയിംഗുമായും യൂറോപ്പിലെ എയർബസുമായും ചർച്ചകൾ നടത്തിവരികയാണ്. വിമാനങ്ങളുടെ എണ്ണം 50ൽ കൂടുതൽ യൂണിറ്റുകൾ വരെയാകാം എന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂണിൽ നടക്കുന്ന പാരീസ് എയർ ഷോയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം എയർബസിൽ നിന്ന് 100 ചെറിയ വിമാനങ്ങൾ ഉൾപ്പെടെ 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് എയർ ഇന്ത്യ അന്തിമരൂപം നൽകിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രവർത്തനം വികസിപ്പിക്കുന്നതിനായി വൈഡ്-ബോഡി ജെറ്റുകൾ ഉപയോഗിച്ച് ഫ്ലീറ്റ് മെച്ചപ്പെടുത്താനാണ് എയർ ഇന്ത്യ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Air India, under Tata Group, is set for massive expansion with new wide-body aircraft, aiming to dominate global aviation. Read about its transformation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version